ടെല്‍അവീവ്: ഗസ വംശഹത്യയില്‍ പങ്കാളികളായ രണ്ട് ഇസ്രഈലി സൈനികര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ഗസവംശഹത്യയില് പങ്കെടുത്തതിനെ തുടര്‍ന്ന് സൈനികര്‍ കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ നേരിട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഗസയില്‍ ഇസ്രഈല്‍ വംശഹത്യ ആരംഭിച്ചതിന് പിന്നാലെ സൈനികര്‍ക്കിടയില്‍ ആത്മഹത്യാ കേസുകള്‍ വര്‍ധിച്ചതായാണ് കണക്ക്. ഈ വര്‍ഷം ആരംഭിച്ചത് മുതല്‍ ഏകദേശം 21 ആത്മഹത്യകള്‍ രേഖപ്പെടുത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ യുദ്ധത്തിന് മുമ്പിത് 12 ആയിരുന്നു.
ഏകദേശം 30000ത്തോളം സൈനികര്‍ മാനസിക പ്രതിസന്ധികള്‍ നേരിടുന്നതായും റിപ്പോര്‍ട്ടുണ്ട്.
ചികിത്സയ്ക്കുള്ള ആവശ്യകത വര്‍ധിച്ച് വരുന്ന സാഹചര്യം നിലനില്‍ക്കുമ്പോഴും മതിയായ മാനസികാരോഗ്യ പിന്തുണ നല്കുന്നതില് സൈന്യം വെല്ലുവിളികള്‍ നേരിടുകയാണ്.
ഗസയില്‍ ഇസ്രഈല്‍ നടത്തിയ യുദ്ധം വ്യോമാക്രമണങ്ങളും കരയുദ്ധവും വ്യാപകമായ നാശനഷ്ടങ്ങള്‍ക്കും സാധാരണ ജനങ്ങളുടെ ദുരിതങ്ങള്‍ക്കും കാരണമായിട്ടുണ്ട്.
Content Highlight: Mental distress following participation in the Gaza genocide: Two Israeli soldiers die by suicide within hours of each other.