| Wednesday, 22nd October 2014, 2:59 pm

പുരുഷന്മാര്‍ക്കായി അമിതവണ്ണം കുറയ്ക്കാനുള്ള ചില ടിപ്‌സുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുരുഷന്മാരിലെ അമിതവണ്ണം പലരുടെയും പ്രശ്‌നമാണ്. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നതും മറ്റും വണ്ണം അമിതവണ്ണത്തിന് കാരണമാകുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്ന ചിലര്‍ക്കായിതാ ചില ടിപ്‌സുകള്‍.

രാത്രി 9മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും രാത്രിയിലെ ഭക്ഷണം കഴിക്കുക.

ലിഫ്റ്റുകളും മറ്റും ഉപേക്ഷിക്കുക. കഴിയുന്നതും പടികള്‍ ചവിട്ടി തന്നെ നടക്കുക. ഇത് നിങ്ങള്‍ പോലും അറിയാതെ അമിത കലോറി കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും. ഇതിന് പുറമേ ജോയിന്റുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

തടികുറയ്ക്കാനുള്ള നിങ്ങളുടെ തീരുമാനം സുഹൃത്തുക്കളോട് പറയുക. മനസില്‍ ഉറപ്പിച്ച ലക്ഷ്യം അവരോട് വെളിപ്പെടുത്തുക. അത് ആ ലക്ഷ്യത്തിലേക്കെത്താന്‍ നിങ്ങളെ സഹായിക്കും. അവരുടെ ചോദ്യങ്ങളെ ഭയന്നെങ്കിലും വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നിങ്ങള്‍ നടത്തും.

ധാരാളം വെള്ളം കുടിയ്ക്കുക. നല്ല ആരോഗ്യത്തിന് വെള്ളം നന്നായി കുടിയ്ക്കണം.

നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഇഷ്ടംപോലെ കഴിക്കുന്നതിനായി ഒരു ദിവസം നിശ്ചയിക്കുക. അന്ന് തീര്‍ച്ചയായും അത്തരം ഭക്ഷണങ്ങള്‍ കഴിക്കുക. ഇത് മനസിന് സംതൃപ്തി ലഭിയ്ക്കുന്നതിനും പട്ടിണി കിടക്കുകയാണെന്ന തോന്നല്‍ ഒഴിവാക്കുന്നതിനും സഹായിക്കും.

Latest Stories

We use cookies to give you the best possible experience. Learn more