| Saturday, 12th October 2013, 12:40 pm

മതവികാരം വ്രണപ്പെടുത്തി; ആമിര്‍ ഖാന്റെ സിനിമയുടെ സംവിധായകന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ബോളിവുഡ് താരം ##ആമിര്‍ ഖാന്റെ പുതിയ ചിത്രം പി.കെയുടെ സംവിധാക സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. അറസ്റ്റിലായ വ്യക്തിയുടെ പേര് വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല.

പി.കെയുടെ സംവിധാന സംഘത്തിലെ ഒരാളാണ് അറസ്റ്റിലായത് എന്ന് മാത്രമാണ് പോലീസ് വെളിപ്പെടുത്തിയത്. ചിത്രത്തിലെ ഒരു രംഗം ചിത്രീകരിക്കുന്നതിനിടയില്‍ മതവികാരം വ്രണപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.

ഒരു ഓട്ടോറിക്ഷയില്‍ ബുര്‍ഖ ധരിച്ച രണ്ട് സ്ത്രീകളെ ഇരുത്തി ശിവന്റെ വേഷം ധരിച്ചയാള്‍ ഓട്ടോ തള്ളുന്ന രംഗം ഷൂട്ട് ചെയ്തതിനാണ് പരാതി നല്‍കിയത്. യൂണിറ്റ് സംവിധായകനെ കൂടാതെ മൂന്ന് അഭിനേതാക്കള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട് എന്നാണ് അറിയുന്നത്.

ദല്‍ഹി ചാന്ദ്‌നിചൗകിലായിരുന്നു ഷൂട്ടിങ്. അതേസമയം, നിയമപരമായി അനുവാദം വാങ്ങിയതിന് ശേഷമാണ് ചിത്രീകരണം നടത്തിയതെന്ന് സിനിമാ സംഘം പോലീസിനെ അറിയിച്ചെങ്കിലും ഒരു വിഭാഗം പ്രദേശവാസികള്‍ സംഘത്തിനെതിരെ രംഗത്തെത്തുകയായിരുന്നു.

ചിത്രത്തിലെ നായകന്‍ ആമിര്‍ഖാനെതിരെ പോലീസ് കേസെടുത്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more