| Tuesday, 19th July 2016, 7:53 pm

മിഷേലിന്റെ പ്രസംഗം കോപ്പിയടിച്ചു; ട്രംപിന്റെ ഭാര്യ വിവാദത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ക്ലെവലാന്‍ഡ്: മിഷേല്‍ ഒബാമയുടെ പ്രസംഗം കോപ്പിയടിച്ച ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലേനിയ ട്രംപ് വിവാദത്തില്‍. കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബറാക് ഒബാമക്കായി ഭാര്യ മിഷേല്‍ നടത്തിയ പ്രസംഗം വള്ളിപുള്ളി തെറ്റാതെ കോപ്പിയടിക്കുകയായിരുന്നു മെലേനിയ.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലേനിയ ഭര്‍ത്താവിന് വേണ്ടി നടത്തിയ ആദ്യ പ്രചാരണ പരിപാടിയാണ് ട്രംപി ക്യാംപിന് തിരിച്ചടിയായത്. ട്രംപിനെ വാനോളം പുകഴ്ത്തിയായിരുന്നു മെലേനിയയുടെ ആവേശകരമായ പ്രസംഗം.

പ്രസംഗം ഗംഭീരമായി. എന്നാല്‍ അപ്പോഴേക്കും ആളുകള്‍ക്ക് കാര്യം മനസ്സിലായിരുന്നു. പ്രസംഗം കേട്ടപ്പോള്‍ അമേരിക്കക്കാര്‍ക്ക് പഴയൊരു പ്രസംഗമാണ് ഓര്‍മ്മ വന്നത്. 2008ല്‍ ബറാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയതായിരുന്നു അത്. ഒറ്റ വരിയില്‍ ഒതുങ്ങുന്നതായിരുന്നില്ല മെലേനിയയുടെയും മിഷേലിന്റെയും പ്രസംഗത്തിലെ സാമ്യം. ഉജ്വലപ്രസംഗമായിരുന്നു മെലേനിയയുടേതെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

Latest Stories

We use cookies to give you the best possible experience. Learn more