| Thursday, 12th March 2015, 7:19 pm

സുനന്ദ പുഷ്‌കര്‍ കൊലപാതക കേസ്: മെഹര്‍ തരാറിനെ ദല്‍ഹി പോലീസ് ചോദ്യം ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ കൊല്ലപ്പെട്ട കേസില്‍ ദല്‍ഹി പോലീസ് പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിനെ ചോദ്യം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഉടന്‍ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കുമെന്ന് ദല്‍ഹി പോലീസ് ചീഫ് ബി.എസ് ബസ്സി അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ജനുവരി 17 ന് ആയിരുന്നു സുനന്ദപുഷ്‌കറെ ദല്‍ഹിയിലെ ലീല പാലസ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. 52 വയസാണ് സുനന്ദയ്ക്ക് ഉണ്ടായിരുന്നത്. മരിക്കുന്നതിന് ഒരു ദിവസം മുമ്പ് സുനന്ദ മെഹര്‍ തരാറിനെതിരെ രംഗത്ത് വന്നിരുന്നു.

മെഹര്‍ തരാറും ശശി തരൂരും തമ്മില്‍ ബന്ധമുണ്ടെന്നായിരുന്നു അവര്‍ ആരോപിച്ചിരുന്നത്. വേണ്ടിവന്നാല്‍ ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ബി.എസ് ബസ്സി പറഞ്ഞു. ആന്തരീകാവയവങ്ങളുടെ പരിശോധന ഫലം അറിയിക്കാന്‍ എഫ്.ബി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ശശി തരൂര്‍, ജോലിക്കാര്‍, സുഹൃത്തുക്കള്‍ തുടങ്ങി 15 പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫെബ്രുവരി അഞ്ചിന് സുനന്ദ പുഷ്‌കറിന്റെ മകന്‍ ശിവ് മേനോനെ പോലീസ് എട്ട് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more