| Saturday, 26th July 2025, 1:09 pm

അമ്മയുടെ ബ്ലഡ് വിറ്റിറ്റ് ഭക്ഷണം വാങ്ങിത്തന്ന സമയം ഉണ്ടായിട്ടുണ്ട്: മേഘ്ന വിൻസെൻ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചന്ദനമഴ എന്ന സീരിയല്‍ ആരും മറക്കാനിയില്ല. കഴിഞ്ഞ ഇടക്ക് ട്രോളുകളില്‍ നിറഞ്ഞ സീരിയലുകളിലൊന്നായിരുന്നു ചന്ദനമഴ. സീരിയിലിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായിരുന്നു മേഘ്‌ന വിന്‍സെൻ്റ്.

സീരിയലുകളിലൂടെയും പിന്നീട് മേഘ്‌ന പറഞ്ഞ ചില പ്രസ്താവനകളുടെയും പേരില്‍ അവര്‍ ട്രോളുകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ തന്റെ അമ്മയെക്കുറിച്ച് സംസാരിക്കുകയാണ് മേഘ്‌ന വിന്‍സെന്റ്.

തനിക്കൊരു വിഷമം വന്നാല്‍ അമ്മക്കത് സഹിക്കാന്‍ പറ്റില്ലെന്നും ഒരു സിംഗിള്‍ പേരന്റ് ആയിട്ടാണ് അമ്മ തന്നെ വളര്‍ത്തിയതെന്നും മേഘ്‌ന പറയുന്നു.

‘അമ്മയുടെ ബ്ലഡ് വിറ്റിറ്റ് വരെ സെറിലാക് വാങ്ങിത്തന്നിട്ടുള്ള സമയം അമ്മക്ക് ഉണ്ടായിട്ടുണ്ട്. അമ്മ പോലും എന്റെ അടുത്ത് പറഞ്ഞിട്ടില്ല’ അമ്മമാര്‍ തങ്ങള്‍ക്ക് വേണ്ടി എത്ര കഷ്ടപ്പെട്ടിട്ടുണ്ടെന്ന് അവര്‍ ഒരിക്കലും പറയില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘മോളുടെ അടുത്ത് എനിക്കൊരു കാര്യം പറയാനുണ്ട്. മോളുടെ അമ്മ നീ പണ്ട് കുഞ്ഞായിരുന്ന സമയത്ത് ഭക്ഷണം തരാന്‍ കാശില്ലാതെ ഇരുന്ന സമയത്ത് സ്വന്തം ബ്ലഡ് ഡൊണേറ്റ് ചെയ്തിട്ടാണ് നിനക്ക് ഭക്ഷണം മേടിക്കാനുള്ള കാശുണ്ടാക്കിയിരുന്നത്’ എന്ന് തന്നോട് തന്റെ കല്യാണസമയത്ത് അമ്മയുടെ കൂട്ടുകാരിയാണ് ഇക്കാര്യം പറഞ്ഞതെന്നും മേഘ്‌ന പറയുന്നു.

അമ്മ തന്നെ വളര്‍ത്തിയപ്പോള്‍ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും ഈ കാര്യം അമ്മ തന്നോട് നേരിട്ട് പറഞ്ഞിരുന്നെങ്കില്‍ തനിക്കിത്രയും എഫക്ട് ഉണ്ടാകില്ലെന്നും അവര്‍ പറഞ്ഞു.

‘അമ്മയെ അറിയുന്ന ഒരാള്‍ എന്നോട് പറഞ്ഞപ്പോള്‍ എനിക്ക് വല്ലാതെ ആയി. അമ്മയുടെ ബ്ലഡ് കൊണ്ടാണോ ഞാന്‍ ഭക്ഷണം കഴിച്ചത് എന്നൊരു ചിന്ത വന്നു,’ അങ്ങനെയൊക്കെ അമ്മ തനിക്ക് വേണ്ടി ചെയ്തിട്ടുണ്ടെങ്കില്‍ സ്വന്തം മകള്‍ക്ക് ദോഷം വരണമെന്ന് അമ്മമാര്‍ ഒരിക്കലും ചിന്തിക്കില്ലെന്നും അതിന് വേണ്ടി പ്രവര്‍ത്തിക്കില്ലെന്നും മേഘ്‌ന കൂട്ടിച്ചേര്‍ത്തു.

Content Highlight: Meghna Vincent Talking about her Mother

We use cookies to give you the best possible experience. Learn more