| Saturday, 18th May 2013, 1:54 pm

മോഹന്‍ലാലിനേക്കാള്‍ വ്യത്യസ്തനാണ് മമ്മൂട്ടി : മേഘ്‌ന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷൂട്ടിങ് സെറ്റില്‍ വളരെ ജോളിയായി ഇടപെടുന്ന ആളാണ് ലാലേട്ടനെന്നും സെറ്റില്‍ മറ്റുള്ളവര്‍ക്ക് സപ്പോര്‍ട്ട് നല്‍കാന്‍ ലാലേട്ടന്‍ ശ്രമിക്കാറുണ്ടെന്നും നടി മേഘ്‌ന രാജ്. എന്നാല്‍ മമ്മൂക്ക ലാലില്‍ നിന്നും വ്യത്യസ്തനാണെന്നും മറ്റുള്ളവരുടെ കാര്യത്തില്‍ അധികം ഇടപെടില്ലെന്നും താരം പറയുന്നു. []

ഇരുവരും നല്ല വ്യക്തിത്വത്തിന്റെ ഉടമകളാണ്. ലാലേട്ടന്‍ സെറ്റില്‍ നന്നായി സംസാരിക്കും. ലാലേട്ടനുമൊന്നിച്ച് അഭിനയിച്ച റെഡ് വൈന്‍ ഒരു പുതിയ അനുഭവമായിരുന്നു. []

എന്റെ ഫാമിലിയില്‍ എല്ലാവരും അദ്ദേഹന്റെ ഫാന്‍സ് ആണ്. വലുപ്പച്ചെറുപ്പമില്ലാത്ത വ്യക്തി കൂടിയാണ് ലാലേട്ടന്‍. മുപ്പത് വര്‍ഷക്കാലമായി മലയാള സിനിമയിലെ നിറസാന്നിധ്യമാണെങ്കിലും ഇപ്പോഴും പുതിയ ഒരു താരത്തെപ്പോലെയാണ് അദ്ദേഹം സിനിമയെ സമീപിക്കുന്നത്.

മമ്മൂക്കയും സെറ്റില്‍ നമ്മുടെ തെറ്റുകള്‍ തിരുത്തിത്തരുകയും ടെന്‍ഷന്‍ കുറയ്ക്കുകയും ചെയ്യും. ഷൂട്ടിങ് സെറ്റില്‍ എന്ത് നടന്നാലും മമ്മൂക്ക അറിയും. അത്രയ്ക്ക് മികച്ച നിരീക്ഷണ പാടവമാണ് അദ്ദേഹത്തിന്റേത്. – മേഘ്‌ന പറയുന്നു.

ഹിന്ദിയിലേക്ക് പോകാന്‍ താത്പര്യമില്ലെന്നും വലിയ താരങ്ങളുടെ കൂടെ അഭിനയിക്കുന്നതിനേക്കാള്‍ ഒരു സീനില്‍ വരുന്നക്യാരക്ടര്‍ ആണെങ്കിലും ശ്രദ്ധിക്കപ്പടുന്ന വേഷം ചെയ്യാനാണ് താത്പര്യമെന്നും താരം പറയുന്നു.

പുതിയ ചിത്രമായ അപ് ആന്‍ഡ് ഡൗണ്‍ ഏറെ പ്രതീക്ഷ നല്‍കുന്ന വേഷമാണെന്നും പേരില്ലാത്ത തന്റെ കഥാപാത്രം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്നാണ് കരുതുന്നതെന്നും മേഘ്‌ന പറയുന്നത്.

We use cookies to give you the best possible experience. Learn more