| Monday, 20th May 2013, 12:24 pm

ദി റിലക്ടന്റ് ഫണ്ടമെന്റലിസ്റ്റ്; ആരും പറയാത്ത പാക്കിസ്ഥാന്റെ കഥ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആധുനിക ലോകത്തിലെ ചില സ്റ്റീരിയോടൈപ്പ് കഥകളെ പൊളിച്ചെറിയുകയാണ് മീര നായര്‍ ഈ ചിത്രത്തിലൂടെ. സിനിമയുടെ ആദ്യ സീന്‍ മുതല്‍ ഇത് വ്യക്തമാകുന്നുണ്ട്

.

[]ലോക പ്രശസ്തയായ ഇന്ത്യന്‍ സംവിധായക  മീരാ നായരുടെ “ദി റിലക്ടന്റ് ഫണ്ടമെന്റലിസ്റ്റ്”പറയുന്നത് പാക്കിസ്ഥാനെ കുറിച്ചാണ്. എന്നാല്‍ ഇതുവരെ പറഞ്ഞ പാക്കിസ്ഥാനെ കുറിച്ചല്ല ദി റിലക്ടന്റ് ഫണ്ടമെന്റലിസ്റ്റ് പറയുന്നത്.

ഈ കഥ മുമ്പും നമ്മള്‍ കേട്ടിട്ടുണ്ട്. പക്ഷേ ഇങ്ങനെയല്ല. അമേരിക്കന്‍ ഭീകരാക്രമണത്തിന് ശേഷം നിരപരാധികളായ ദക്ഷിണേഷ്യക്കാരുടെ അനുഭവങ്ങളാണ് റിലക്ടന്റ് ഫണ്ടമെന്റലിസ്റ്റ് കാണിച്ചുതരുന്നത്.[]

ഭീകരാക്രമണത്തിന് ശേഷം അമേരിക്കയിലെ വാള്‍സ്ട്രീറ്റില്‍ ജോലി ചെയ്യുന്ന ഒരു പാക്കിസ്ഥാനിയുടെ കഥയാണ് മീര നായര്‍ പറയുന്നത്. സമാന പ്രമേയമുള്ള നിരവധി സിനിമകളും ഡോക്യുമെന്ററികളും പുസ്തകങ്ങളും ഇറങ്ങിയിട്ടുണ്ടെങ്കിലും റിലക്ടന്റ് ഫണ്ടമെന്റലിസ്റ്റ് അതില്‍ നിന്നെല്ലാം വ്യത്യസ്തമാകുന്നുണ്ട്.

ആധുനിക ലോകത്തിലെ ചില സ്റ്റീരിയോടൈപ്പ് കഥകളെ പൊളിച്ചെറിയുകയാണ് മീര നായര്‍ ഈ ചിത്രത്തിലൂടെ. സിനിമയുടെ ആദ്യ സീന്‍ മുതല്‍ ഇത് വ്യക്തമാകുന്നുണ്ട്.

ചിത്രം തുടങ്ങുന്നത് ഇങ്ങനെയാണ്, ലാഹോറിലെ ഒരു നഗരത്തില്‍ വെച്ച് ഒരു അമേരിക്കന്‍ പ്രൊഫസറെ ഒരു സംഘം തട്ടിക്കൊണ്ടുപോകുന്നു. ചങ്കീസ് ഖാന്‍(റിസ് അഹമ്മദ്) എന്നയാളുടെ വീട്ടിലേക്കാണ് പ്രൊഫസറെ കൊണ്ടുവരുന്നത്. ഈ സമയത്ത് വീട്ടില്‍ ഒരു ആഘോഷം നടക്കുകയാണ്.

ആഘോഷവേളയില്‍ അതിഥികളെ സ്വീകരിക്കുന്ന ചങ്കീസ് ഇടയ്ക്കിടെ ഫോണിലേക്ക് നോക്കുന്നുണ്ട്. ആരുമറിയാതെ തന്റെ വീട്ടില്‍ നടക്കുന്ന മറ്റൊരു കാര്യം അയാള്‍ വിദഗ്ധമായി കൈകാര്യം ചെയ്യുകയാണ്. നഗരത്തിലെ ഉന്നതശ്രേണിയിലുള്ളവര്‍ക്കുള്ള വിരുന്നാണ് ചങ്കീസിന്റെ വീട്ടില്‍ നടക്കുന്നത്.

പാക്കിസ്ഥാന്‍ എഴുത്തുകാരന്‍ മുഹ്‌സിന്‍ ഹമീദിന്റെ ദി റിലക്ടന്റ് ഫണ്ടമെന്റലിസ്റ്റ് എന്ന നോവലിനെ അതേ പേരില്‍ തന്നെ സിനിമയാക്കുകയാണ് മീര നായര്‍ ചെയ്തത്.

അമേരിക്കന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മുഹ്‌സിന്‍ നോവല്‍ എഴുതിയത്. ഭീകരാക്രമണത്തിന് ശേഷം അമേരിക്കയില്‍ താമസിക്കുന്ന ഒരു പാക്കിസ്ഥാനി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളാണ് മുഹ്‌സിന്‍ നോവലില്‍ പറയുന്നത്.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ ചങ്കീസ് ഖാനെ അവതരിപ്പിച്ച റിസ് അഹമ്മദ് തന്റെ വേഷം മികച്ചതാക്കിയിട്ടുണ്ട്.

അമേരിക്കക്കാരിയായ കാമുകിയും മികച്ച ജോലിയുമുള്ള നായകന്‍ അവിടെ ഏറെ സൗകര്യത്തോടെ തന്നെയാണ് ജീവിക്കുന്നത്. എന്നാല്‍ തന്റെ വംശീയമായ അസ്ഥിത്വം ഇടയ്ക്കിടെ അയാളില്‍ തന്നെ ചോദ്യമായി ഉയരും. ഭീകരാക്രമണത്തിന് ശേഷം ഒരു പാക്കിസ്ഥാന്‍കാരനയത് കൊണ്ട് മാത്രം അമേരിക്കയോടുള്ള തന്റെ വിധേയത്വം അയാള്‍ക്ക് ഇടയ്ക്കിടെ പ്രകടിപ്പിക്കേണ്ടിയും വരുന്നു.

എന്നാല്‍ ഒടുവില്‍ എല്ലാം ഉപേക്ഷിച്ച് അയാള്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചുവരുന്നു. അവിടെ അയാള്‍ വിദേശ കടന്നുകയറ്റത്തിനെതിരെ ലാഹോര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ ബോധവത്ക്കരിക്കുകായാണ്.

മൂലകഥയില്‍ നിന്ന് വ്യത്യസ്തമായാണ് സിനിമയില്‍ ചങ്കീസ് ഖാന്റെ കഥ പറയുന്നത്. രണ്ട് തലങ്ങളിലായാണ് സിനിമ മൂന്നോട്ട് നീങ്ങുന്നത്. ലാഹോറിലെ വര്‍ത്തമാന കാലത്തോടൊപ്പം ചങ്കീസ് തന്റെ കഥ ഒരു പത്രപ്രവര്‍ത്തകന് പറഞ്ഞ് കൊടുത്തുമാണ് കഥയുടെ മുന്നോട്ട് പോക്ക്.

അമേരിക്കന്‍ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ലീവ് ഷെറിബറാണ് പത്രപ്രവര്‍ത്തകനായ ബോബി ലിങ്കണ്‍ ആയി വേഷമിടുന്നത്.

അടുത്ത പേജില്‍ തുടരുന്നു


മറ്റ് രാജ്യങ്ങളിലേത് പോലുള്ള  മുസ്‌ലിം വരേണ്യ വര്‍ഗം പാക്കിസ്ഥാനിലുണ്ടെന്ന് കാണിച്ചുതരുന്ന ചിത്രം  മദ്യപിക്കുകയും ഖവാലി ആസ്വദിക്കുകയും ചെയ്യുന്ന മുസ്‌ലിം കുടുംബത്തേയും പരിചയപ്പെടുത്തുന്നു.പര്‍ദ്ദയ്ക്കുള്ളില്‍ മറഞ്ഞിരിക്കാത്ത സ്ത്രീകളെയാണ് ദി റിലക്ടന്റ് ഫണ്ടമെന്റലിസ്റ്റില്‍ നാം കാണുക.


പത്ത് വര്‍ഷം മുമ്പ് അമേരിക്കയിലെ ഫിനാന്‍ഷ്യല്‍ അനലിസ്റ്റില്‍ നിന്നും ഇന്നത്തെ ലാഹോറിലെ ചങ്കീസ് ഖാനായി നായകന്‍ മാറുന്നതാണ് സിനിമ കാണിച്ചുതരുന്നത്. അമേരിക്കന്‍ സ്വപ്‌നങ്ങളെ താലോലിച്ച് നടന്ന ചെറുപ്പക്കാരന്‍ സത്യം തിരിച്ചറിഞ്ഞ് അതൊക്കെ വളിച്ചെറിഞ്ഞ് സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തുകയും പിന്നീട് കടന്നുപോകുന്ന ഉദ്വേഗജനകമായ സന്ദര്‍ഭങ്ങളുമാണ് സിനിമയിലുള്ളത്.[]

സിനിമയുടെ ആദ്യ രംഗങ്ങള്‍ പ്രേക്ഷകരില്‍ ഒരേസമയം ആകാംക്ഷയും വരാനിരിക്കുന്ന രംഗങ്ങളെ കുറിച്ചുള്ള പല വിചാരങ്ങളും ഒരേ പോലെ സന്നിവേശിപ്പിക്കുന്നു. പതിവ് മീരാ നായര്‍ സിനിമകളിലുള്ള ഊഷ്മളത ഈ ചിത്രത്തിലും കാണാം.

സിനിമയെ കുറിച്ച് മീര നായര്‍ പറഞ്ഞത് പോലെ പാക്കിസ്ഥാന്റെ മറ്റൊരു മുഖം അനാവരണം ചെയ്യാന്‍ സിനിമ ശ്രമിക്കുന്നുണ്ട്. മാധ്യമങ്ങളില്‍ കാണുന്ന കലുഷിതവും യുദ്ധാവസ്ഥ നിലനില്‍ക്കുന്നതുമായ പാക്കിസ്ഥാനെയല്ല ചിത്രത്തില്‍ കാണുക.

യുദ്ധത്തെ എതിര്‍ക്കുകയും സമാധാനം കാംക്ഷിക്കുകയും ചെയ്യുന്ന ഒരു ജനതയും പാക്കിസ്ഥാനിലുണ്ടെന്ന് ചിത്രം കാണിച്ചുതരുന്നു. സ്വന്തം രാജ്യത്ത് സമാധാനം നഷ്ടപ്പെട്ട് യുദ്ധഭീതിയില്‍ ജിവിക്കുന്ന ജനതയാണ് പാക്കിസ്ഥാനിലെ ഭൂരിഭാഗവും.

മറ്റ് രാജ്യങ്ങളിലേത് പോലുള്ള  മുസ്‌ലിം വരേണ്യ വര്‍ഗം പാക്കിസ്ഥാനിലുണ്ടെന്ന് കാണിച്ചുതരുന്ന ചിത്രം  മദ്യപിക്കുകയും ഖവാലി ആസ്വദിക്കുകയും ചെയ്യുന്ന മുസ്‌ലിം കുടുംബത്തേയും പരിചയപ്പെടുത്തുന്നു.

പര്‍ദ്ദയ്ക്കുള്ളില്‍ മറഞ്ഞിരിക്കാത്ത സ്ത്രീകളെയാണ് ദി റിലക്ടന്റ് ഫണ്ടമെന്റലിസ്റ്റില്‍ നാം കാണുക.

ഒരു മനുഷ്യന്റെ അസ്ഥിത്വത്തെ കുറിച്ചുള്ള സുപ്രധാനമായ ചോദ്യമാണ് മീരാ നായര്‍ നമുക്ക് മുന്നില്‍ ഇട്ടുനല്‍കിയിരിക്കുന്നത്. പരമ്പരാഗത അസ്ഥിത്വത്തില്‍ നിന്ന്‌കൊണ്ടല്ലാതെ സ്വന്തം രാജ്യത്ത് ഒരു മാറ്റത്തിന് ശ്രമിക്കാനാവുമെന്നും ചിത്രം പറയുന്നു. ഇതേസമയം തന്നെ ചിത്രം സമകാലീന സംഭവങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. ഇത് പ്രേക്ഷകര്‍ക്ക് എത്രത്തോളം മനസ്സിലായിക്കാണും എന്നത് ചോദ്യമാണ്.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ ചങ്കീസ് ഖാനെ അവതരിപ്പിച്ച റിസ് അഹമ്മദ് തന്റെ വേഷം മികച്ചതാക്കിയിട്ടുണ്ട്. എന്നാല്‍ ചിങ്കീസ് ഖാനും പത്രപ്രവര്‍ത്തകനും ഒന്നിച്ചുള്ള സീനുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കാഞ്ഞത് പ്രതിഭകളെ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ല എന്ന വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ട്.

ബോളിവുഡ് താരങ്ങളായ ഷബാന അസ്മിയും ഓംപുരിയും ചിത്രത്തില്‍ ചെറിയ വേഷങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ട്. ചെറിയ വേഷങ്ങളില്‍ എത്തിയ പ്രതിഭകളെ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെന്നും വിമര്‍ശനമുണ്ട്.

എന്നിരുന്നാലും ഇതുവരെ പറഞ്ഞ കഥകളില്‍ നിന്ന് വ്യത്യസ്തമായി പാക്കിസ്ഥാനെയും അവിടുത്തെ ജനതയേയും വ്യത്യസ്തമായി കാണിച്ചതിന് മീരാ നായര്‍ അഭിനന്ദനമര്‍ഹിക്കുന്നുണ്ട്.

ചിത്രം കണ്ടിറങ്ങുന്നവരില്‍ നിരവധി ചോദ്യങ്ങള്‍ ബാക്കിയാക്കുകയും ചെയ്യുന്നുണ്ട് ദി റിലക്ടന്റ് ഫണ്ടമെന്റലിസ്റ്റ്. മുന്‍ ചിത്രങ്ങളെ പോലെ മീര നായരുടെ ഈ ചിത്രവും ഒരു ചര്‍ച്ചയ്ക്കും വഴി വെച്ചേക്കാം.

We use cookies to give you the best possible experience. Learn more