| Monday, 30th March 2026, 6:50 pm

ആദ്യം അഭിനയിച്ചതിനെ പറ്റി പറഞ്ഞ് കേട്ടുള്ള അറിവേയുള്ളൂ; മൂന്നോ നാലോ വയസ് കാണും അപ്പോള്‍: മീനാക്ഷി അനൂപ്

ഐറിന്‍ മരിയ ആന്റണി

മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മീനാക്ഷി. വണ്‍ ബൈ ടൂ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച മീനാക്ഷി അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തുവെന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. മോഹന്‍ലാല്‍ നായകനായ ഒപ്പം എന്ന സിനിമയിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിന് പുറമെ താരം ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

അഹമ്മദ് കബീറിന്റെ സംവിധാനത്തില്‍ എത്തിയ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, പ്രൈവറ്റ് എന്നീ സിനിമകളാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ഇപ്പോഴിതാ, സിനിമയില്‍ ആദ്യമായി അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മീനാക്ഷി.

‘ആദ്യമായി അഭിനയിച്ചതിനെ കുറിച്ച് ശരിക്കും പറഞ്ഞു കേട്ടുള്ള അറിവുകളേയുള്ളൂ. വീടിനടുത്തുള്ള അഖിലേട്ടനും നിഖിലേട്ടനും തേടിയെത്തി. അവരുടെ ഷോര്‍ട് ഫിലിമില്‍ ചൈല്‍ഡ് ആര്‍ട്ടിസ്റ്റ് വേണമായിരുന്നു. ആ ഷോര്‍ട് ഫിലിമിലാണ് ആദ്യമായി അഭിനയിച്ചത്. മൂന്നോ നാലോ വയസ് കാണും അപ്പോള്‍. ഇരുപത് വയസ്സുണ്ട് ഇപ്പോഴെനിക്ക്.

ഇതുവരെ വരുമാനമുണ്ടാക്കുന്നു എന്നൊരു സന്തോഷം തോന്നിയിട്ടില്ല. എനിക്ക് സന്തോഷം അഭിനയിക്കാനും ആളുകളോട് ഇടപഴകാനും സംസാരിക്കാനുമൊക്കെയാണ്. ഇഷ്ടമുള്ളത് സന്തോഷത്തോടെയങ്ങ് ചെയ്യുന്നു. പോക്കറ്റ് മണി കിട്ടുമ്പോഴാണ് സന്തോഷം. വരുമാനം മാനേജ് ചെയ്യുന്നത് സ്‌കില്‍ ആണ്. പൈസ കിട്ടുന്നതിനേക്കാള്‍ വേഗത്തില്‍ ചെലവാക്കാനാണ് എളുപ്പം,’ മീനാക്ഷി പറയുന്നു.

അത്യാവശ്യത്തിന് മാത്രം ചെലവാക്കാനും ബാക്കി സൂക്ഷിക്കാനും ഇന്‍വെസ്റ്റ് ചെയ്യാനും പഠിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂവെന്നും അച്ഛനുമായും ചെയ്യുന്നത് പോലെ ഇനി പ്ലാന്‍ ചെയ്യണമെന്നും മീനാക്ഷി പറഞ്ഞു. ഭാവിയെ കുറിച്ച് ലക്ഷ്യങ്ങളും സ്വപ്നങ്ങളുമൊക്കെയുള്ള ആളാണ് താനെന്നും സിനിമ തന്റെ പ്ലാനിലില്ല എന്നുള്ളതാണു യാഥാര്‍ഥ്യമെന്നും നടി കൂട്ടിച്ചേര്‍ത്തു. സിനിമയ്ക്ക് നമ്മളെ ആവശ്യമില്ല നമുക്കാണ് സിനിമയെ ആവശ്യമെന്നും മീനാക്ഷി പറഞ്ഞു.

സിനിമാ നടി എന്നതിനപ്പുറം ഇന്ന് പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന മറുപടിയുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരം കൂടിയാണ് മീനാക്ഷി.

Content Highlight: Meenakshi  sharing her experiences of acting in a film for the first time 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more