അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയിലെ പാത്തു എന്ന കഥാപാത്രം മതി മീനാക്ഷിയെ മലയാളികള്‍ ഓര്‍ക്കാന്‍. ബാലതാരമായി സിനിമയിലേക്ക് എത്തിയ ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മീനാക്ഷി. വണ്‍ ബൈ ടു എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിലേക്ക് എത്തുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന സിനിമയില്‍ മീനാക്ഷി ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പിങ്ക് പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സ്‌കൂള്‍ കാലഘട്ടത്തെ കുറിച്ച് സംസാരിക്കുകയാണ് നടി.
‘തുടര്‍ച്ചയായി എന്നും സ്‌കൂളില്‍ പോയി പഠിക്കുന്ന ഒരാളായിരുന്നില്ല ഞാന്‍. എന്റെ വീട്ടിലൊരു ടീച്ചര്‍ വരും. ഞങ്ങള്‍ വീട്ടിലിരുന്ന് പഠിക്കും. പണ്ട് തൊട്ടേ നടന്ന ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന സിസ്റ്റം അതാണ്. കാരണം നമ്മള്‍ക്ക് അതേ പ്രാക്ടിക്കലായിട്ടുള്ളൂ. ഇതിന്റെ കൂടെ തന്നെ ഞാന്‍ സിനിമയില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്,’ മീനാക്ഷി പറയുന്നു.
സിനിമയും പഠിത്തവും കൂടെ ഒന്നിച്ച് കൊണ്ടുപോകുക എന്നത് അത്തരത്തിലെ സാധിക്കുകയുള്ളൂവെന്നും, സ്‌കൂളില്‍ എന്നും പോകാത്തുകൊണ്ട് ഡേയ്‌ലിയുള്ള സ്‌കൂള്‍ ജീവിത്തെ പറ്റിയൊന്നും തനിക്ക് കൃത്യമായി അറിയില്ലെന്നും മീനാക്ഷി പറയുന്നു.
‘കോളേജിലേക്ക് വന്ന സമയത്ത് അവിടെ എനിക്ക് ഒരുപാട് കൂട്ടുകാരുണ്ട്. പക്ഷേ ആദ്യം നമ്മള്‍ അവിടെ ചെല്ലുന്ന സമയത്ത് ഒരു പ്രശ്‌നമുണ്ട്. എന്നെ എല്ലാവര്‍ക്കും അറിയാം എന്നത് തന്നെയാണ് പ്രശ്‌നം. ചില സമയത്ത് അതൊരു ഭാഗ്യമാണ്. നമ്മെളെ എല്ലാവര്‍ക്കും അറിയാം.
എല്ലാവര്‍ക്കും എന്നെ ഇഷ്ടമാണ്, അവരെന്നെ സ്‌നേഹിക്കുന്നു എന്നുള്ളത് എനിക്കും ഇഷ്ടമാണ്. പക്ഷേ സമയപ്രായക്കാരുടെ അടുത്തേക്ക് എത്തുന്ന സമയത്ത് ആ കുട്ടിയെ എല്ലാര്‍ക്കും അറിയാം, അവളുടെ അടുത്ത് ചെന്ന് മിണ്ടിയാല്‍ എങ്ങനെ റിയാക്ട് ചെയ്യും എന്നൊക്കെ ചിന്തിക്കും അത് നമ്മള്‍ക്കുമുള്ള പ്രശ്‌നമാണ്,’ മീനാക്ഷി അനൂപ് പറയുന്നു.
Content Highlight: Meenakshi says that I’m not someone who always went to school and studied