| Monday, 21st July 2025, 10:26 am

പൈസയും മസിലും ഹൈറ്റും; ഒരു പാര്‍ട്ണര്‍ക്ക് ഇതൊന്നുമല്ല വേണ്ടത്: മീനാക്ഷി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച് ഇന്ന് മലയാളികള്‍ക്ക് ഏറെ പരിചിതയായ വ്യക്തിയാണ് മീനാക്ഷി. ഇപ്പോള്‍ ഭാവിയിലെ തന്റെ പങ്കാളി എങ്ങനെയാകണമെന്ന് പറയുകയാണ് നടി. പിങ്ക് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു മീനാക്ഷി.

തനിക്ക് ഇപ്പോള്‍ 19 വയസ് മാത്രമേ ആയിട്ടുള്ളൂവെന്നും നമ്മള്‍ കല്യാണത്തിനെ പറ്റിയോ കുടുംബ ജീവിതത്തിനെ പറ്റിയോ ചിന്തിക്കുന്ന ആളുകളാകണമെന്നില്ലെന്നും മീനാക്ഷി പറയുന്നു. പക്ഷെ നമുക്ക് എല്ലാവര്‍ക്കും പാര്‍ട്ണര്‍ എങ്ങനെ ആയിരിക്കണമെന്ന സ്വപ്‌നം കാണുമെന്നും നടി പറഞ്ഞു.

‘ഒരു പാര്‍ട്ണര്‍ എന്നതിനെ പറ്റി ഞാന്‍ അന്നും ഇന്നും എന്നും ചിന്തിക്കുന്നത് ഒരേ കാര്യം തന്നെയാണ്. എനിക്ക് 19 വയസ് മാത്രമേ ആയിട്ടുള്ളൂ. നമ്മള്‍ കല്യാണത്തിനെ പറ്റിയോ കുടുംബ ജീവിതത്തിനെ പറ്റിയോ ചിന്തിക്കുന്ന ആളുകളാകണമെന്നില്ല.

പക്ഷെ നമുക്ക് എല്ലാവര്‍ക്കും പാര്‍ട്ണര്‍ എങ്ങനെ ആയിരിക്കണമെന്ന ഒരു സ്വപ്‌നം കാണുമല്ലോ. എന്റെ ഏറ്റവും വലിയ സ്വപ്‌നം എന്താണെന്ന് ചോദിച്ചാല്‍, എന്റെ അച്ഛനും അമ്മയും എങ്ങനെയാണോ അതുപോലെ തന്നെ എനിക്ക് വേണം എന്നതാണ്.

അത് എന്റെ വലിയ ആഗ്രഹമാണ്. എനിക്ക് ആരെയെങ്കിലും ഇഷ്ടമാണ് എന്നുണ്ടെങ്കില്‍ അയാളെ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ എന്ന നിലയ്ക്ക് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

അല്ലാതെ ഇപ്പോഴേ ഞാന്‍ ‘നിങ്ങള്‍ എന്റെ ബോയ്ഫ്രണ്ടാണ്. അതുകൊണ്ട് ഞാന്‍ പറയുന്നതിന്റെ അങ്ങോട്ടോ ഇങ്ങോട്ടോ നിങ്ങള്‍ നീങ്ങരുത്’ എന്നൊന്നും പറയുന്നതിനോട് എനിക്ക് താത്പര്യമില്ല.

അയാള്‍ എന്റെ അടുത്ത കൂട്ടുകാരനാണ്. ഞാന്‍ അയാളുടെ അടുത്ത കൂട്ടുകാരിയാകും. എന്റെ ഓപ്പോസിറ്റ് നില്‍ക്കുന്ന ആളിന് ഞാനാകണം അടുത്ത കൂട്ടുകാരി. അതാണ് എന്റെ ആഗ്രഹം. എന്നും എല്ലാ കാര്യവും നമുക്ക് പറയാന്‍ പറ്റുന്ന ആളാകണം. നമ്മള്‍ ഏറ്റവും കംഫേര്‍ട്ടബിളായിട്ടുള്ള ഒരു സ്ഥലമാകണം.

അതല്ലാതെ കാണാന്‍ എങ്ങനെയിരിക്കും, കയ്യില്‍ പൈസയുണ്ടോ, ഹൈറ്റുണ്ടോ, വെയിറ്റുണ്ടോ, മസിലുണ്ടോ എന്നുള്ള കാര്യങ്ങളൊന്നും എന്നെ ബാധിക്കില്ല. നമുക്ക് നമ്മളായിട്ട് തന്നെ ഇരിക്കാന്‍ പറ്റുന്ന ഒരു സ്‌പേസാണ് ആവശ്യം,’ മീനാക്ഷി പറയുന്നു.


Content Highlight: Meenakshi Anoop Talks About Her Dream Partner

We use cookies to give you the best possible experience. Learn more