പ്രശസ്തിയല്ല മറ്റുള്ളവരില്‍ നിന്ന് കിട്ടുന്ന സ്‌നേഹമാണ് തനിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യമെന്ന് നടി മീനാക്ഷി അനൂപ്. പ്രൈവറ്റ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ റെഡ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു മീനാക്ഷി.
ഒപ്പം, അമര്‍ അക്ബര്‍ അന്തോണി, എന്നീ സിനിമകള്‍ ചെയ്യുമ്പോള്‍ തനിക്ക് എട്ടോ ഒമ്പതോ വയസായിരുന്നുവെന്നും ആ സമയത്തൊന്നും തനിക്ക് വലിയ സ്വപ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും നടി പറയുന്നു. വലുതാകുമ്പോള്‍ എന്താകണം എന്ന് ഓര്‍ക്കുകയോ ചിന്തിക്കുകയോ ചെയ്തിരുന്നില്ലെന്നും മീനാക്ഷി പറഞ്ഞു.
‘അന്ന് ഒരുപാട് ആഗഹങ്ങളൊന്നും ഉണ്ടായില്ല. പക്ഷേ ഇപ്പോള്‍ ഞാന്‍ നല്ലൊരു പൊസിഷനിലാണ് നില്‍ക്കുന്നത്. അതെനിക്ക് വളരെ സന്തോമുള്ള കാര്യമാണ്. സിനിമയുടെ കാര്യമോ ഫേയിമോ ഒന്നും അല്ല ഞാന്‍ ഉദ്ദേശിച്ചത്. ആളുകള്‍ ഇത്ര ഇഷ്ടപ്പെടുക എന്നത് ഒരു വലിയ ഫാക്ടറാണ്. ഞാന്‍ അത് വളരെ എന്‍ജോയ് ചെയ്യുന്നയാളാണ്.
ഒരാളെങ്കില്‍ ഒരാള്‍ ഞങ്ങളുടെ വീട്ടിലെ കുട്ടി എന്ന് പറയുന്നത് എനിക്ക് വലിയ ഇഷ്ടമാണ്. എല്ലാവര്‍ക്കും അങ്ങനെ എല്ലാവരെയും ഫീല്‍ ചെയ്യണമെന്നില്ലല്ലോ. ‘എന്നെ ഞങ്ങളുടെ മീനൂട്ടിയാണ്’എന്ന് ഫീല്‍ ചെയ്യുന്നത് എനിക്ക് വളരെ ഇഷ്മാണ്.
കാരണം ഞാന്‍ അങ്ങനെ ഫീല്‍ ചെയ്യിപ്പിക്കാന്‍ വേണ്ടി പ്രത്യകിച്ചൊന്നും ചെയ്യാറില്ല. അല്ലാതെ മറ്റുള്ളവര്‍ക്ക് എന്നെ ഇഷ്ടമാണ് എന്ന് ഓര്‍ക്കുന്നത് എനിക്ക് ഭയങ്കര സന്തോഷമുള്ള കാര്യമാണ്. അതാണ് ഞാന്‍ ഏറ്റവും കൂടുതല്‍ സ്വപ്‌നം കാണുന്നത്,’ മീനാക്ഷി പറയുന്നു.
2014ല്‍ പുറത്തിറങ്ങിയ വണ്‍ ബൈ ടു എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ മീനാക്ഷി അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തുവെന്ന കഥാപാത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്.
Content highlight: Meenakshi Anoop says that the thing that brings her the most happiness is not fame but the love she receives from others