മോളിവുഡില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രമാണ് ദൃശ്യം 3. മലയാളത്തിലെ ഏറ്റവും ഫാന്‍ ബെയ്‌സുള്ള ഫ്രാഞ്ചൈസിയുടെ മൂന്നാം വരവ് പ്രേക്ഷകര്‍ വന്‍ വിജയമാക്കി മാറ്റി. ബോക്‌സ് ഓഫീസില്‍ 230 കോടിയിലേറെ നേടിയ ചിത്രം കഴിഞ്ഞദിവസം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചു. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
മുടക്കുമുതലിന്റെ പത്തിരട്ടിക്കടുത്ത് തിരിച്ച് ലഭിക്കുകയും റിലീസിന് മുമ്പ് വലിയ തുകക്ക് സകല റൈറ്റ്‌സും വിറ്റുപോയതോടെ നിര്‍മാതാവിന് വലിയ ലാഭമാണ് ലഭിച്ചത്. എന്നാല്‍ കളക്ഷനപ്പുറത്തേക്ക് സിനിമ എന്ന നിലയില്‍ ദൃശ്യം 3യില്‍ ഒരുപാട് പോരായ്മകളുണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നു. തിയേറ്റര്‍ റിലീസിന്റെ സമയത്ത് തന്നെ പല പോരായ്മകളും വിമര്‍ശിക്കപ്പെട്ടിരുന്നു.
ദൃശ്യം 3 Photo: Theatrical poster
ഇപ്പോഴിതാ, ഒ.ടി.ടി റിലീസിന് ശേഷം ചിത്രത്തിലെ പല സീനുകളും ട്രോളിന് ഇരയായിരിക്കുകയാണ്. സ്‌ക്രിപ്റ്റില്‍ വന്ന ലോജിക്കില്ലായ്മയും പല കഥാപാത്രങ്ങള്‍ക്കും പ്രോപ്പറായി എന്‍ഡിങ് നല്‍കാത്തതുമെല്ലാമാണ് ട്രോളന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത്രയും വലിയ ഫ്രാഞ്ചൈസിയിലെ പ്രധാനപ്പെട്ട സിനിമയില്‍ സീരിയല്‍ ലെവല്‍ മേക്കിങ്ങാണെന്നും വിമര്‍ശനങ്ങളുണ്ട്.
ഒ.ടി.ടി റിലീസിന് ശേഷം സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിച്ച പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് മീന അവതരിപ്പിച്ച റാണി എന്ന കഥാപാത്രം. സ്‌ക്രീനിലെത്തുന്ന സമയത്തെല്ലാം റാണി നല്ല രീതിയില്‍ മേക്കപ്പ് ചെയ്താണ് പ്രത്യക്ഷപ്പെടുന്നത്. ദൃശ്യത്തിന്റെ മൂന്ന് ഭാഗങ്ങളിലും റാണിയുടെ മേക്കപ്പ് സീനുമായി പൊരുത്തപ്പെടുന്നില്ലെന്നും കമന്റുകളുണ്ട്.
ദൃശ്യം 3 Photo: Amjad Shan/ Facebook
വീട്ടില്‍ നില്‍ക്കുന്ന സീനുകളിലെ മേക്കപ്പ് പോരാഞ്ഞ് ഹോസ്പിറ്റല്‍ സീനിലും റാണി മേക്കപ്പുമായി പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ജോര്‍ജുകുട്ടിയുടെ മകള്‍ അഞ്ജു ക്ലൈമാക്‌സില്‍ ആശുപത്രിയിലാകുന്ന സീനില്‍ റാണിയെ കാണിക്കുമ്പോഴും ആ കഥാപാത്രത്തിന് മേക്കപ്പുള്ളത് കല്ലുകടിയാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. തമിഴ് ചിത്രം വിശ്വാസത്തില്‍ നയന്‍താര അവതരിപ്പിച്ച കഥാപാത്രം ഇത്തരത്തില്‍ ആശുപത്രി സീനില്‍ മേക്കപ്പുമായി എത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
സീരിയല്‍ ലെവല്‍ മേക്കിങ്ങിന് പുറമെ ഇത്തരം കാര്യങ്ങളും കൂടിയായപ്പോള്‍ ദൃശ്യം 3 ഈ ഫ്രാഞ്ചൈസിയിലെ മോശം സിനിമയായെന്നും ചിലര്‍ കമന്റുകള്‍ പങ്കുവെച്ചു. വിമര്‍ശനങ്ങളെ നല്ല രീതിയില്‍ എടുക്കാന്‍ അറിയാത്ത ജീത്തു ജോസഫ് നാലാം ഭാഗത്തില്‍ എല്ലാം പരിഹരിച്ചേക്കുമെന്നും പോസ്റ്റുകളില്‍ പലരും അഭിപ്രായപ്പെടുന്നു.
Content Highlight: Meena’s makeup in Drishyam 3 getting criticisms after OTT release
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ