| Tuesday, 1st March 2016, 10:45 am

രോഗികളെ ദുരിതത്തിലാഴ്ത്തി ആശുപത്രി ജീവനക്കാരുടെ വിവാഹപാര്‍ട്ടി- വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുലന്ദ്ഷഹ്ര്‍, ഉത്തര്‍പ്രദേശ്: രോഗികളുടെ ജീവന്‍ ഭീഷണിയിലാക്കി വനിതാ ഉത്തര്‍പ്രദേശിലെ വനിതാ ആശുപത്രിയില്‍ വിവാഹ പാര്‍ട്ടി. സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ആശുപത്രി ജീവനക്കാര്‍ ആശുപ്ത്രിയില്‍ ഉച്ചത്തില്‍ ആടിപ്പാടി രസിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ എ.എന്‍.ഐ ആണ് പുറത്ത് വിട്ടത്.

ഉച്ചത്തില്‍ വെച്ചിരിക്കുന്ന ബോളീവുഡ് ഗാനങ്ങള്‍ക്ക് ചുവടുവെക്കുന്ന ആശുപത്രി ജീവനക്കാരുടെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങുന്ന ജീവനക്കാര്‍ രോഗികളെ അറ്റന്റര്‍ മാരെ ഏല്‍പ്പിച്ചാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. ഈ സമയങ്ങളില്‍ രോഗികള്‍ക്ക് ചികിത്സ ലഭിച്ചതുമില്ല.

“രോഗികളെ നോക്കാന്‍ ഒരു ഡോക്ടര്‍ മാരും ഉണ്ടായിരുന്നില്ല. ധാരാളം രോഗികളാണ് അവര്‍ക്ക് വേണ്ടി കാത്തിരുന്നത്.” ആശുപത്രിയിലുണ്ടായിരുന്ന രോഗികളില്‍ ഒരാള്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more