| Friday, 21st June 2019, 5:48 pm

മൃതദേഹത്തില്‍ നിന്ന് മാല മോഷ്ടിച്ച മെഡിക്കല്‍ കോളേജ് ജീവനക്കാരി പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മൃതദേഹത്തില്‍ നിന്ന് മാല മോഷ്ടിച്ച ആശുപത്രി ജീവനക്കാരി പിടിയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നാണ് മൃതദേഹത്തില്‍ നിന്ന് മാല മോഷണം പോയത്.

മെഡിക്കല്‍ കോളേജിലെ ഗ്രേഡ് 2 ജീവനക്കാരിയാണ് മാല മോഷ്ടിച്ചത്. പന്തളം സ്വദേശി ജയലക്ഷ്മിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

തമിഴ്‌നാട് സ്വദേശി രാധ എന്ന സ്ത്രീയുടെ മൃതദേഹത്തില്‍ നിന്നാണ് മാല മോഷണം പോയത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റവെയാണ് ഒന്നരപവന്റെ താലി മാല കാണാതെ പോയത് ശ്രദ്ധിക്കുന്നത്.

ഉടന്‍ തന്നെ ബന്ധുക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് 2 ജീവനക്കാരിയെ അറസ്റ്റ് ചെയ്തത്. ജീവനക്കരിയില്‍ നിന്ന് മാല കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി.

അതേസമയം, മാല മോഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

ഇതിന് മുന്‍പ് മെഡിക്കല്‍ കോളേജില്‍ നടന്നിട്ടുള്ള സമാന സംഭവങ്ങള്‍ അന്വേഷിക്കണമെന്ന് മെഡിക്കല്‍ കോളേജ് വികസന സമിതി പൊലീസിനോട് ആവശ്യപ്പെട്ടു.

Latest Stories

We use cookies to give you the best possible experience. Learn more