| Wednesday, 20th November 2019, 8:57 am

മെഡിക്കല്‍ കോളെജ് ഡോക്ടര്‍മാരൂടെ സൂചന പണിമുടക്ക് ആരംഭിച്ചു: രണ്ട് മണിക്കൂര്‍ ഒ പി ബഹിഷ്‌കരിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശമ്പള പരിഷ്‌ക്കരണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളിലെ ഡോക്ടര്‍മാരുടെ സൂചന പണിമുടക്ക് ആരംഭിച്ചു.രാവിലെ 8 മണി മുതല്‍ 10 മണിവരെ രണ്ട് മണിക്കൂര്‍ ഒ.പി ബഹിഷ്‌ക്കരിച്ചാണ് പണിമുടക്ക്.

അത്യാഹിത വിഭാഗം, ഐ.സി.യു, ലേബര്‍ റൂം, അത്യാഹിത ശസ്ത്രക്രിയകള്‍ എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസിന് മുന്നിലും മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പാളുമാരുടെ ഓഫീസിന് മുന്നിലും ഡോക്ടര്‍മാര്‍ ധര്‍ണ നടത്തും.

13 വര്‍ഷമാണ് മെഡിക്കല്‍ കോളെജ് അധ്യാപകരുടെ ശമ്പളം പരിഷ്‌ക്കരിച്ചിട്ടെന്ന് ഡോക്ടര്‍മാരുടെ സംഘടന പറയുന്നത്. സമരം സൂചനയാണെന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ നവംബര്‍ 27 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാനുമാണ് ഡോക്ടര്‍മാരുടെ തീരുമാനം.

DoolNews video

Latest Stories

We use cookies to give you the best possible experience. Learn more