| Friday, 17th April 2015, 1:24 am

മീഡിയവണ്‍ ഗള്‍ഫ് ചാനല്‍ ഏപ്രില്‍ 24 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജിദ്ദ: ഗള്‍ഫിലുള്ള ലക്ഷക്കണക്കിന് മലയാളികള്‍ക്കായി മീഡിയാവണ്‍ ഗള്‍ഫ് ചാനല്‍ ഏപ്രില്‍ 24 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. മീഡിയാവണ്‍ മാനേജിങ് ഡയറക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്മദാണ് ഇക്കാര്യം അറിയിച്ചത്. 1.5 ബില്യണ്‍ രൂപ മുതല്‍ മുടക്കിലാണ് ചാനല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

“രണ്ട് വര്‍ഷം മുമ്പ് മലയാളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച മീഡിയവണ്ണിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇതാണ് ഗള്‍ഫില്‍ ചാനല്‍ തുടങ്ങാന്‍ കാരണം.” മാനേജിങ് ഡയറക്ടര്‍ പറഞ്ഞു. തിങ്കളാഴ്ച റിയാദില്‍ നടന്ന ചടങ്ങില്‍ ചാനലിന്റെ ലോഗോ പ്രദര്‍ശിപ്പിച്ചു. വിഷ്വല്‍ മീഡിയയുടെ സൗദി ജനറല്‍ കമ്മീഷന്‍ പ്രസിഡന്റ് ഡോ. റിയാദ് കെ. നാജമാണ് ലോഗോ പ്രദര്‍ശനം നടത്തിയത്.

ചാനലിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ചടങ്ങില്‍ സംസാരിക്കവെ നജം അറിയിച്ചു. സൗദി സാംസ്‌കാരിക മന്ത്രാലയത്തില്‍ നിന്ന് ലൈസന്‍സ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ചാനലാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more