| Sunday, 14th December 2014, 12:51 pm

നില്‍പ്പ് സമരത്തിന് പിന്തുണയുമായി മേധ പട്ക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ആദിവാസികള്‍ നടത്തുന്ന നില്‍പ്പ് സമരത്തിന് പിന്തുണയുമായ് പരിസ്ഥിതി പ്രവര്‍ത്തക മേധ പട്ക്കര്‍. പിന്തുണയുമായി മേധ പട്ക്കര്‍ സമര പന്തല്‍ സന്ദര്‍ശിച്ചു.

നില്‍പ്പ് സമരത്തിന് പരിഹാരം കാണാനാവാത്തത് സര്‍ക്കാറിന് നാണക്കേടാണെന്ന് മേധ പറഞ്ഞു. നില്‍പ്പ് സമരം 158 ദിവസം പിന്നിടുന്ന വേളയിലാണ് അവര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചിരിക്കുന്നത്.

ആദിവാസികളോടുള്ള വിവേജനം നിര്‍ത്തണമെന്ന് സന്ദര്‍ശന വേളയില്‍ മേധ പട്ക്കര്‍ ആവശ്യപ്പെട്ടു. നില്‍പ്പ് സമരം 158 ദിവസം പിന്നിട്ടിട്ടും നില്‍പ്പ് സമരത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞില്ലെന്നും മേധ വിമര്‍ശിച്ചു.

ആദിവാസികള്‍ നടത്തുന്ന നില്‍പ്പ് സമരത്തോട് അനുകൂലമായ ഒരു പ്രതികരണവും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. നില്‍പ്പ് സമരത്തെ പാടെ അവഗണിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈകൊള്ളുന്നത്.

ആദിവാസി മേഖലയെ ഭരണഘടനയുടെ അഞ്ചാം പട്ടികയില്‍പ്പെടുത്തി ആദിവാസി പഞ്ചായത്ത് ആയി പ്രഖ്യാപിക്കുക, ആദിവാസി മിഷന്‍ പുനരുജ്ജീവിപ്പിക്കക എന്നിങ്ങനെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് ആദിവാസികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്.

സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളാകാന്‍ വിധിക്കപ്പെട്ട കേരളത്തിലെ ആദിവാസികള്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ച് നല്‍കുക പട്ടിണി മരണങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ കൈകൊള്ളുക, ആന്റണി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങളും ആദിവാസികള്‍ ഉന്നയിച്ചിട്ടുണ്ട്.

പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആദിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നില്‍പുസമരം നടത്തിയിരുന്നു. സോഷ്യല്‍ മീഡിയകളും വലിയ പിന്തുണയാണ് സമരത്തിന് നല്‍കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more