| Thursday, 11th December 2025, 5:29 pm

ജനപ്രിയ ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ സയ്യാരയും കാന്താരയും, ലിസ്റ്റില്‍ ഒരു മലയാള സിനിമയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഐ.എം.ഡി.ബി (ഇന്റര്‍നെറ്റ് മൂവി ഡാറ്റബേസ്)യുടെ 2025ലെ ജനപ്രിയ ചിത്രങ്ങളുടെ പട്ടിക പുറത്ത്. പത്ത് ചിത്രങ്ങളാണ് ലിസ്റ്റില്‍ ഉള്ളത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയ ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്രയാണ് ലിസ്റ്റില്‍ പത്താം സ്ഥാനത്ത്. പത്ത് ചിത്രങ്ങളുള്ള ലിസ്റ്റില്‍ ഇടം പിടിച്ച ഏക മലയാള ചിത്രം കൂടിയാണ് ലോകഃ.

റോഷന്‍ ആന്‍ഡ്രൂസ് ആദ്യമായി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ദേവയും ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. മോഹിത് സൂരി സംവിധാനം ചെയ്ത സയ്യാരയാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. പട്ടികയില്‍ അഞ്ച് ഹിന്ദി ചിത്രങ്ങളും രണ്ട് തമിഴ് ചിത്രങ്ങളും കന്നഡ, മലയാളം ഭാഷകളില്‍ ഓരോ ചിത്രങ്ങളുമാണുള്ളത്.

മഹാവതര്‍ നരസിംഹയാണ് പട്ടികയില്‍ രണ്ടാമത്. പട്ടികയില്‍ ഇടം നേടിയ ആദ്യ ആനിമേറ്റഡ് ചിത്രം കൂടിയാണ് ഇത്. വിക്കി കൗശല്‍ നായക വേഷത്തിലെത്തിയ ഛാവയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. വമ്പന്‍ വിജയമായി തീര്‍ന്ന റിഷബ് ഷെട്ടി ചിത്രം കാന്താര ചാപ്റ്റര്‍ വണ്ണാണ് പട്ടികയില്‍ നാലാമത്.

രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി അഞ്ചാം സ്ഥാനമെത്തിയപ്പോള്‍ ഡ്രാഗണ്‍ ആറാം സ്ഥാനത്താണ്. ആമിര്‍ ഖാന്‍ ചിത്രം സിത്താരെ സമീന്‍പര്‍ ആണ് ലിസ്റ്റില്‍ ഏഴാം സ്ഥാനം സ്വന്തമാക്കിയത്.

മുംബൈ പൊലീസിന്റെ ഹിന്ദി റിമേക്കായെത്തിയ ദേവ ലിസ്റ്റില്‍ എട്ടാം സ്ഥാനത്താണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഷാഹിദ് കപൂറാണ് നായകന്‍. രാജ് കുമാര്‍ ഗുപ്ത സംവിധാനം ചെയ്ത റെയ്ഡ്2 ആണ് ഒമ്പതാം സ്ഥാനത്ത്.

Content Highlight: IMDb’s  list of popular films for 2025 is out

We use cookies to give you the best possible experience. Learn more