| Wednesday, 26th April 2017, 12:49 pm

പ്രചരണത്തിന് എത്താതിരുന്നത് ക്ഷണിക്കാത്തതിനാല്‍; അല്പം കൂടി ഉത്സാഹിച്ചിരുന്നെങ്കില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചേനെയെന്നും ഷീലാ ദീക്ഷിത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ക്യാമ്പയിന്‍ വേണ്ടത്ര ഫലം ചെയ്തില്ലെന്ന് മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത്. അല്പം കൂടി ഉത്സാഹത്തോടെ ക്യാമ്പയിന്‍ നയിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും പാര്‍ട്ടി വിജയിച്ചേനെയെന്നും ഷീലാ ദീക്ഷിത് പറയുന്നു.

താന്‍ കാമ്പയിന് എത്താതിരുന്നത് തന്നെ ആരും വിളിക്കാത്തതുകൊണ്ടാണെന്നും ഷീലാ ദീക്ഷിത് പറയുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ അട്ടിമറിയെ കുറിച്ചുള്ള ചോദ്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരും അക്കാര്യം ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്നായിരുന്നു ഷീലാ ദീക്ഷിതിന്റെ മറുപടി.

തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടന്നെന്നും മറ്റും തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നവര്‍ പൊതുവെ പറയുന്ന കാര്യങ്ങളാണെന്നും ഷീല ദീക്ഷിത് വ്യക്തമാക്കുന്നു.

ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്കാണ് മുന്‍ തൂക്കം. നിലവില്‍ അധികാരത്തിലുള്ള ബി.ജെ.പി ഭരണ തുടര്‍ച്ച ഉറപ്പാക്കിയ തരത്തിലാണ് വാര്‍ഡുകളില്‍ മുന്നേറുന്നത്. ആദ്യ ഫല സൂചനകള്‍ അനുസരിച്ച് സ്ഥാനത്തെ ഭരണ കക്ഷിയായ എ.എ.പിയ്ക്ക് പ്രതീക്ഷിച്ച മുന്‍ തൂക്കം നേടാനായിട്ടില്ല.


Dont Miss മോദി തരംഗമല്ല; വോട്ടിങ് മെഷീന്‍ അട്ടിമറി തന്നെ; ദല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ആദം ആദ്മി പാര്‍ട്ടി 


270 സീറ്റുകളുള്ള കോര്‍പ്പറേഷനില്‍ 181 സീറ്റുകളിലാണ് നിലവില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നത്. രണ്ടാം സ്ഥാനത്ത് 40 സീറ്റുകളില്‍ കോണ്‍ഗ്രസും 38 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടിയുമാണ് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയമായിരുന്ന കോണ്‍ഗ്രസ് തിരിച്ചരവ് നടത്തുന്നു എന്നതും ശ്രദ്ധേയമാണ്.

വോട്ടെടുപ്പിന് ശേഷം പുറത്ത് വന്ന എക്സിറ്റ്പോള്‍ ഫലങ്ങളും ബി.ജെ.പിയ്ക്ക് അനുകൂല റിസല്‍ട്ടുകളായിരുന്നു പുറത്ത് വിട്ടത്. എന്നാല്‍ പ്രവചിച്ചയത്ര സീറ്റുകള്‍ ബി.ജെ.പിയക്ക് ലഭിക്കുമോ എന്നതാണ് കേന്ദ്രങ്ങള്‍ നോക്കുന്നത്.
270 ല്‍ 200 സീറ്റുകളും ബിജെ.പി നേടുമെന്നായിരുന്നു എക്സിറ്റ്പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരുന്നത്. 2015ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റുകള്‍ നേടിയായിരുന്നു ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയിരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more