| Saturday, 21st June 2025, 3:47 pm

തൊഴിലവസരങ്ങളുടെ അക്ഷയഖനിയായി എം.സി.എയും എം.ബി.എയും; പഠിക്കാം നെഹ്റു കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് റിസർച്ച് സെൻ്ററിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്:  കൊവിഡ് കാലത്ത് പല തൊഴിൽ മേഖലകളും തകർന്നടിഞ്ഞപ്പോൾ വലിയ പരുക്ക് പറ്റാതെ പിടിച്ചു നിൽക്കുക മാത്രമല്ല അത്യാവശ്യം വളർച്ച കൈവരിക്കുകയും ചെയ്ത മേഖലയാണ് ഐ.ടി വ്യവസായം. വ്യാപാരവും ബിസിനസും സ്‌തംഭിച്ച് മറ്റുള്ളവർ പകച്ച് നിന്നപ്പോൾ വർക്ക് ഫ്രം ഹോം വഴി ജോലി തുടരാൻ ഐ.ടി പ്രഫഷണലുകൾക്ക് സാധിച്ചു.

കൊവിഡ് കാലത്തും അതിനു ശേഷവും വിദ്യാഭ്യാസം, വ്യാപാരം, ഭരണനിർവഹണം എന്നിങ്ങനെ പലതും ഓൺലൈൻ ആയതോടു കൂടി കംപ്യൂട്ടർ ആപ്ലിക്കേഷനുകളുടെ വ്യാപ്തിയും പ്രസക്തിയും കൂടിയിട്ടുണ്ട്. ഐ.ടി രംഗത്തെ ഈ ഉണർവും തിരിച്ചുവരവും മാസ്‌റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്(എം.സി.എ) പോലുള്ള കോഴ്‌സുകൾ പഠിച്ചവർക്കുള്ള തൊഴിൽ സാധ്യതയും പല മടങ്ങ് വർധിപ്പിച്ചു.

ചെറുതും വലുതുമായ തൊഴിൽ സംരംഭങ്ങൾ ഓൺലൈനായും ഓഫ് ലൈനായുമെല്ലാം നാട്ടിൽ മുളച്ച് പൊന്തുമ്പോൾ അവയെല്ലാം നയിക്കാൻ മിടുക്കരായ ബിസിനസ് അഡ്മിനിസ്ട്രേഷൻ പ്രഫഷണലുകളുടെ ആവശ്യകത ഇന്നുണ്ട്. സ്‌റ്റാർട്ടപ്പുകൾ മുതൽ വൻ കിട കോർപ്പറേറ്റുകൾ വരെ ഏത് തലത്തിലുള്ള സ്ഥാപനങ്ങൾക്കും വളർച്ചയിലേക്ക് കുതിക്കാൻ ബിസിനസ് മാനേജ്മെൻ്റ് വിദഗ്‌ധരെ വേണം. ഇവിടെയാണ് മാസ്റ്റർ ഓഫ് ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ(എം.ബി.എ) കോഴ്‌സിൻ്റെ പ്രസക്തി.

ഇന്ത്യയിലും വിദേശത്തും ആകർഷകമായ ശമ്പളത്തിൽ മികച്ച കരിയർ സാധ്യത ഉറപ്പാക്കാൻ എം.സി.എ. എം.ബി.എ കോഴ്‌സുകൾക്ക് സാധിക്കുന്നു. തൊഴിലവസരങ്ങൾ ഏറെയുള്ള ഈ കോഴ്‌സുകൾ എവിടെ പഠിപ്പിക്കുന്നു എന്നതും പ്രധാനമാണ്. കാരണം, മികച്ച സ്ഥാപനങ്ങളിൽ നിന്ന് ഇവ പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് മുന്നിലാണ് സ്വപ്നസമാനമായ അവസരങ്ങൾ നിര നിരയായി എത്തുന്നത്.

എം.സി.എ പഠിക്കാം സ്വയം ഭരണാവകാശ പദവിയുള്ള എൻ.സി.ഇ.ആർ.സിയിൽ

ഉയർന്ന സാങ്കേതിക നൈപുണ്യങ്ങളും ആശയ വിനിമയശേഷിയുമുള്ള ഐ.ടി പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിൽ 16 വർഷത്തെ മഹത്തരമായ പാരമ്പര്യമുള്ള സ്ഥാപനമാണ് നെഹ്റു ഗ്രൂപ്പിന് കീഴിൽ തൃശൂർ പാമ്പാടിയിലുള്ള നെഹ്റു കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് റിസർച്ച് സെൻ്റർ (എൻ.സി.ഇ.ആർ.സി). ഇവിടുത്തെ എം.സി.എ വകുപ്പിൽ നിന്ന് പഠനം പൂർത്തിയാക്കിയ 13 ബാച്ചുകളിൽ ഒമ്പത് ബാച്ചിലെ വിദ്യാർഥികളും അവസാന വർഷം 100% വിജയം നേടി എന്നത് അക്കാദമിക മികവിൻ്റെ അടയാളമാണ്.

പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾക്കും എൻ.സി.ഇ.ആർ.സി തുല്യ പ്രാധാന്യം നൽകുന്നുണ്ട്. എം.സി.എ ഡിപ്പാർട്ട്മെന്റ് പ്രവർത്തനം ആരംഭിച്ചത് മുതൽ സൗത്ത് സോൺ ഇന്റർകൊളീജിയറ്റ് മീറ്റായ പ്രയാണയിൽ എല്ലാ വർഷവും പങ്കെടുക്കുന്നുണ്ട്. ടെക്നിക്കൽ മാഗസിനായ പിസാദയുടെ 15 വാർഷിക പതിപ്പുകൾ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കി.

എം.സി.എ അസോസിയേഷൻ്റെ വിവിധ ക്ലബുകളിലൂടെ വിദ്യാർഥികൾ ക്വിസിലും ഡിബേറ്റിലും പ്രസൻ്റേഷൻ അടിസ്‌ഥാനമാക്കിയുള്ള പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നു. യു.ജി.സി കെയറിൽ ലിസ്‌റ്റ് ചെയ്‌തിട്ടുള്ള ജേർണലുകളിൽ 115 രാജ്യാന്തര പേപ്പറുകളാണ് ഇവിടുത്തെ വിദ്യാർഥികൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

നാളിതുവരെ എം.സി.എ വകുപ്പിന് ഏഴ് പേറ്റന്റുകളും ലഭിച്ചിട്ടുണ്ട്. ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന ഇൻഡസ്ട്രിയൽ വിസിറ്റുകളും പാരിസ്ഥിതിക സന്ദർശനങ്ങളും വിദ്യാർഥികൾക്ക് നൽകുന്നു. കോർപ്പറേറ്റ് റിയലിസ്റ്റിക് ലോകങ്ങളെക്കുറിച്ചുള്ള കാഴ്ച‌പ്പാട് വിദ്യാർഥികളുടെ സർഗാത്മകവും സാങ്കേതികവുമായ കഴിവുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് സെല്ലുലോയ്‌ഡ് ക്ലബ് നാല് ഷോർട്ട് ഫിലിമുകളും രണ്ട് ആൽബങ്ങളും രണ്ട് ഡോക്യുമെന്ററികളും നിർമിച്ചിട്ടുണ്ട്.

ഇ -ഗവേണൻസ് സപ്പോർട്ടിന്റെ കാര്യത്തിൽ, ഗ്രാംസ്വരാജ്, ഉന്നത് ഭാരത് അഭിയാൻ പോലുള്ള കേന്ദ്ര ഗവൺമെന്റ് പ്രോജക്ടുകൾക്ക് വേണ്ടി ഡാറ്റ കളക്ഷനും അനാലിസിസും നടത്തുന്നതിൽ ഇവിടുത്തെ വിദ്യാർഥികൾ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്.

എം.ബി.എ പഠിക്കാം എൻ.സി.ഇ.ആർ.സിയിലെ നെഹ്റു സ്‌കൂൾ ഓഫ് മാനേജ്മെന്റിൽ

ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തരബിരുദം ലക്ഷ്യമിടുന്നവർക്ക് നെഹ്റു ഓഫ് ഇൻസ്റ്റിറ്റിറ്റ്യുഷൻസിന് കീഴിലുള്ള തൃശൂർ പാമ്പാടിയിലുള്ള എൻ.സി.ഇ.ആർ.സിയിലെ നെഹ്റു സ്‌കൂൾ ഓഫ് മാനേജ്മെൻ്റ്, പാലക്കാട് ലക്കിടിയിലെ ജവഹർലാൽ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ ജവഹർലാൽ ബിസിനസ് സ്കൂൾ എന്നിവിടങ്ങളിൽ പഠനം തുടരാവുന്നതാണ്. നാക് അക്രഡിറ്റേഷനും ഐ.എസ്.ഒ സർട്ടിഫിക്കേഷനും ഉള്ള മികവിൻ്റെ പര്യായമായ ഈ സ്ഥാപനങ്ങൾ വിദ്യാർഥികളിൽ നേതൃശേഷിയും അവശ്യ നൈപുണ്യങ്ങളും ഉറപ്പാക്കുന്നു.

ഈ രണ്ട് വർഷ എം.ബി.എ പ്രോഗ്രാം തെരഞ്ഞെടുക്കുന്നവർക്ക് ഫിനാൻസ്, സിസ്റ്റംസ്, ഓപ്പറേഷൻസ്, മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്സ് എന്നിവയിൽ ഏതിലെങ്കിലും സ്പെഷ്യലൈസ് ചെയ്യാവുന്നതാണ്. കോഴ്സിലൂടെ ലഭിക്കുന്ന ഔട്ട്കം ആസ്പദമാക്കിയുള്ള ‘ഔട്ട്കം ബേസ്‌ഡ് എജ്യുക്കേഷനാണ്’ ഈ സ്ഥാപനങ്ങൾ പിന്തുടരുന്നത്. സ്‌മാർട്ട് ക്ലാസ്റൂമുകൾ, ഭാഷാ ലാബുകൾ, സൗജന്യ വൈഫൈ, ഗതാഗത സൗകര്യങ്ങൾ എന്നിവയെല്ലാം വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നു.

വിദ്യാർഥികളുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കി, ഭാവിയിലെ മികവുറ്റ മാനേജർമാരെ വാർത്തെടുക്കുക എന്നതിലുപരി ഉത്തരവാദിത്തബോധമുള്ള പൗരന്മാരായി വിദ്യാർഥികളെ രൂപപ്പെടുത്തുന്നതിൽ നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിറ്റ്യുഷൻസിന് കീഴിലുള്ള ബിസിനസ് സ്കൂളുകൾ ശ്രദ്ധ പുലർത്തുന്നു. എം.ബി.എക്ക് ഒപ്പം ആഡ് ഓൺ കോഴ്സുകൾ ചെയ്യാനുള്ള അവസരവുമുണ്ട്. എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയ്ൻ മാനേജ്മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഇൻ്റർനാഷണൽ ബിസിനസ്, കേസ് സ്‌റ്റഡി അനാലിസിസ്, ഡിജിറ്റൽ മാർക്കറ്റിങ്, ഡാറ്റ അനലിറ്റിക്സ് യൂസിങ് എക്സൽ, എസ്.പി.എസ്.എസ്, ബ്ലോക് ചെയ്ൻ ടെക്നോളജി, സംരംഭകത്വം എന്നീ വിഷയങ്ങളിൽ ആഡ് ഓൺ കോഴ്‌സുകൾ ലഭ്യമാണ്.

പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾക്കൊപ്പം സംരംഭകത്വത്തിനും പ്രാധാന്യം നൽകുന്ന കോളജുകൾ അവസാന വർഷ എം.ബി.എ വിദ്യാർഥികൾക്കായി കേന്ദ്രഗവൺമെൻ്റുമായി ചേർന്ന് സംരംഭകത്വ വികസന പ്രോഗ്രാമുകൾ നടത്താറുണ്ട്. മുൻനിര കോർപറേറ്റ് സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് പ്ലേസ്മെന്റ് ഉറപ്പ് വരുത്താനും ഈ സ്ഥാപനങ്ങൾ ശ്രദ്ധിക്കുന്നു.

Content Highlight: MCA and MBA are a mine of job opportunities; you can study at Nehru College of Engineering and Research Centre

We use cookies to give you the best possible experience. Learn more