| Monday, 21st September 2026, 8:08 am

ലോകകപ്പ് ഫൈനലിലെ അര്‍ജന്റീനയായി എംബാപ്പെയും വിനീഷ്യസും; നാട്ടങ്കത്തില്‍ നാണംകെട്ട് റയല്‍

ആദർശ് എം.കെ.

ലാ ലിഗയില്‍ കഴിഞ്ഞ ദിവസം നടന്ന മാഡ്രിഡ് ഡെര്‍ബിയില്‍ റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തി അത്‌ലറ്റിക്കോ മാഡ്രിഡ് പോയിന്റ് പട്ടികയില്‍ മുന്നേറിയിരുന്നു. സ്വന്തം തട്ടകമായ മെട്രോപൊളിറ്റാനോ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു അത്‌ലറ്റിക്കോ മാഡ്രിഡിന്റെ വിജയം.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 53ാം മിനിട്ടില്‍ അലഹാന്‍ഡ്രോ ഗ്രില്‍മാഡോയും 59ാം മിനിട്ടില്‍ ജോനാഥന്‍ ഡേവിഡുമാണ് അത്‌ലറ്റിക്കോ മാഡ്രിഡിനായി സ്‌കോര്‍ ചെയ്തത്. 89ാം മിനിട്ടില്‍ അന്റോണിയോ റൂഡിഗറാണ് റയലിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

മത്സരത്തിന്റെ സമസ്ത മേഖലയിലും ആധിപത്യം അത്‌ലറ്റിക്കോയ്ക്കായിരുന്നു. ബോള്‍ പൊസഷനിലും ഷോട്ടുകളിലും ഓണ്‍ ടാര്‍ഗെറ്റ് ഷോട്ടുകളിലും പാസുകളിലും പാസ് ആക്യുറസിയിലും അത്‌ലെറ്റി തന്നെയായിരുന്നു മുന്നിട്ടുനിന്നത്.

കിലിയന്‍ എംബാപ്പെയും വിനീഷ്യസ് ജൂനിയറും അടങ്ങുന്ന ലോസ് ബ്ലാങ്കോസിന്റെ മുന്നേറ്റനിര പാടെ നിറം മങ്ങിയ മത്സരം കൂടിയായിരുന്നു ഇത്. ഒരു ഓണ്‍ ടാര്‍ഗെറ്റ് ഷോട്ട് പോലുമില്ലാതെയാണ് ഇരുവര്‍ക്കും കളം വിടേണ്ടി വന്നത്.

അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ എംബാപ്പെ

0 ഗോള്‍

0 അസിസ്റ്റ്

0 ഓണ്‍ ടാര്‍ഗെറ്റ് ഷോട്ട്

0 ചാന്‍സസ് ക്രിയേറ്റഡ്

0 ബിഗ് ചാന്‍സസ് ക്രിയേറ്റഡ്

0 കീ പാസുകള്‍

Photo: Football Actu

അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ വിനീഷ്യസ്

0 ഗോള്‍

0 അസിസ്റ്റ്

0 ഓണ്‍ ടാര്‍ഗെറ്റ് ഷോട്ട്

0 ചാന്‍സസ് ക്രിയേറ്റഡ്

0 ബിഗ് ചാന്‍സസ് ക്രിയേറ്റഡ്

0 കീ പാസുകള്‍

7 പൊസഷെന്‍സ് ലോസ്റ്റ്

Photo: Vibes Foot

ഇരുവരുടെയും ഈ മോശം പ്രകടനത്തെ 2026 ലോകകപ്പ് ഫൈനലിലെ അര്‍ജന്റീനയുടെ പ്രകടനവുമായാണ് ആരാധകര്‍ താരതമ്യം ചെയ്യുന്നത്. സ്‌പെയ്‌നിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ട അര്‍ജന്റീനയ്ക്ക് മത്സരത്തിന്റെ നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഒറ്റ ഓണ്‍ ടാര്‍ഗെറ്റ് ഷോട്ട് പോലും ഉതിര്‍ക്കാന്‍ സാധിച്ചിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ താരതമ്യം.

ലോകകപ്പ് പരാജയത്തിന് ശേഷം മെസി

അതേസമയം, നാട്ടങ്കത്തിലെ തോല്‍വിക്ക് പിന്നാലെ റയല്‍ മാഡ്രിഡ് ലാ ലിഗ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് വീണു. ഏഴ് മത്സരത്തില്‍ അഞ്ച് ജയവും രണ്ട് തോല്‍വിയുമായി 15 പോയിന്റാണ് ടീമിനുള്ളത്. അത്‌ലറ്റിക്കോ മാഡ്രിഡ് 16 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 16 പോയിന്റുമായി റയല്‍ ബെറ്റിസാണ് മൂന്നാമത്.

കളിച്ച ഏഴ് മത്സരത്തില്‍ ഏഴിലും വിജയിച്ച് 21 പോയിന്റുമായി റയലിന്റെ ചിരവൈരികളായ എഫ്.സി ബാഴ്‌സലോണ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഏഴ് മത്സരങ്ങള്‍ക്ക് ശേഷം ആറ് പോയിന്റിന്റെ വ്യത്യാസം റയലും ബാഴ്‌സയും തമ്മിലുണ്ട് എന്നതും ശ്രദ്ധേയമാണ്.

ഒക്ടോബര്‍ 11നാണ് റയല്‍ മാഡ്രിഡ് അടുത്ത മത്സരത്തിനിറങ്ങുന്നത്. സ്വന്തം തട്ടകമായ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ നടക്കുന്ന മത്സരത്തില്‍ വിയ്യാറയലാണ് എതിരാളികള്‍.

Content Highlight: Mbappe and Vinicius Junior put in poor performances against Atletico Madrid.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more