| Saturday, 19th October 2019, 10:06 pm

ഫ്രഷേഴ്‌സ് ഡേ ആഘോഷത്തിനായി റാമ്പ് വാക്ക് പരിശീലിക്കുന്നതിനിടെ എം.ബി.എ വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളുരു: ഫ്രഷേഴ്‌സ് ഡേ ആഘോഷത്തിനായി റാമ്പ് വാക്ക് പരിശീലിക്കുന്നതിനിടെ എം.ബി.എ വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു മരിച്ചു. പരിശീലനത്തനിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗനമം. ബംഗളുരുവിലെ പീന്യ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് മരിച്ച ശാലിനി(21).

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോളേജിലെ ഫ്രഷേഴ്‌സ് ഡേക്ക് അവതരിപ്പിക്കാനുള്ള ഫാഷന്‍ ഷോയില്‍ ശാലിനിയും സുഹൃത്തുക്കളും പങ്കെടുക്കാനിരുന്നതായിരുന്നു.

ഇതിന്റെ പരിശീലനത്തിനിടെ ശാലിനി താഴെ വീഴുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ശാലിനിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംഭവത്തില്‍ പീന്യ പൊലീസ് സ്റ്റേഷനില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Latest Stories

We use cookies to give you the best possible experience. Learn more