| Thursday, 20th July 2017, 10:41 am

സംഘികളെയാരേയും കാണുന്നില്ലല്ലോ; അതിര്‍ത്തിയിലെ കാവല്‍ അവസാനിപ്പിച്ച് കോഴപ്പണം എണ്ണിത്തിട്ടപ്പെടുത്തുകയായിരിക്കും രാജ്യസ്‌നേഹികള്‍; പരിഹാസവുമായി എം.ബി രാജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വകാര്യ സാശ്രയ മെഡിക്കല്‍ കോളേജ് ആരംഭിക്കാനായി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി വാങ്ങിക്കൊടുക്കാന്‍ ബി.ജെ.പി നേതാക്കള്‍ കോടിക്കണക്കിന് രൂപ കോഴ കൈപ്പറ്റിയ റിപ്പോര്‍ട്ട് പുറത്തുവന്ന വിഷയത്തില്‍ ബി.ജെ.പിക്കാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം നേതാവും എം.പിയുമായ എം.ബി രാജേഷ്.

സംഘികള്‍ ആരേയും ഇപ്പോള്‍ കാണാനില്ലെന്നും അതിര്‍ത്തിയിലെ കാവല്‍ നിര്‍ത്തിവെച്ച് ഉറക്കമൊഴിച്ച് കോഴപ്പണം എണ്ണി തിട്ടപ്പെടുത്തുന്ന തിരക്കിലായിരിക്കും രാജ്യ സ്‌നേഹികളെന്നും എം.ബി രാജേഷ് പരിസഹിക്കുന്നു.

കള്ളനോട്ടടിച്ചും കോടികള്‍ കോഴ വാങ്ങിയുമൊക്കെ ഹിന്ദുക്കളെ ഉദ്ധരിക്കാന്‍ ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുകയാണ് ഗോമാതാവിന്റെ കിടാങ്ങളെന്നും ഈ കഷ്ടപ്പാട് വല്ലതും രാജ്യദ്രോഹികള്‍ക്കുണ്ടോയെന്നും രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.


Dont Miss കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട കോഴയാരോപണം പാര്‍ലമെന്റില്‍ ; എം.ബി രാജേഷ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി


കോഴ ഹവാല വഴി ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ മതം പോലും നോക്കാതെയല്ലേ ആ പെരുമ്പാവൂരുകാരന്റെ സഹായം തേടിയത്. എന്നിട്ടും സംഘികള്‍ മുസ്‌ലീം വിരോധികളാണത്രേ! മതേതരത്വമില്ലത്രേ… പിന്നെന്തെല്ലാം പാടി നടക്കുന്നുണ്ട് കപട മതേതറന്‍ മാര്‍ നാട്ടില്‍?

അടുത്തദിവസങ്ങളില്‍ കണ്ണൂരോ തലശ്ശേരിയോ മറ്റോ എന്തെങ്കിലും സംഭവിച്ചാല്‍ സംഘികളെ കുറ്റപ്പെടുത്തരുത്. അവര്‍ക്ക് വേറെ വഴിയില്ലാത്തോണ്ടാവുമെന്നും എം.ബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സംഘികളെയാരേയും കാണുന്നില്ലല്ലോ ഇന്ന്. അതിര്‍ത്തിയിലെ കാവല്‍ നിര്‍ത്തി ഉറക്കമൊഴിച്ച് കോഴപ്പണം എണ്ണി തിട്ടപ്പെടുത്തുന്ന തിരക്കിലായിരിക്കും രാജ്യ സ്‌നേഹികള്‍.

രാജ്യദ്രോഹികള്‍ക്ക് ഈ കഷ്ടപ്പാട് വല്ലതുമുണ്ടോ? കള്ളനോട്ടടിച്ചും കോടികള്‍ കോഴ വാങ്ങിയുമൊക്കെ ഹിന്ദുക്കളെ ഉദ്ധരിക്കാന്‍ ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുകയാണ് ഗോമാതാവിന്റെ കിടാങ്ങള്‍.

കോഴ ഹവാല വഴി ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ മതം പോലും നോക്കാതെയല്ലേ ആ പെരുമ്പാവൂരുകാരന്റെ സഹായം തേടിയത്. എന്നിട്ടും സംഘികള്‍ മുസ്ലീം വിരോധികളാണത്രേ! മതേതരത്വമില്ലത്രേ… പിന്നെന്തെല്ലാം പാടി നടക്കുന്നുണ്ട് കപട മതേതറന്‍ മാര്‍ നാട്ടില്‍?

അടുത്തദിവസങ്ങളില്‍ കണ്ണൂരോ തലശ്ശേരിയോ മറ്റോ എന്തെങ്കിലും സംഭവിച്ചാല്‍ സംഘികളെ കുറ്റപ്പെടുത്തരുത്. അവര്‍ക്ക് വേറെ വഴിയില്ലാത്തോണ്ടാവും

We use cookies to give you the best possible experience. Learn more