| Saturday, 21st January 2017, 2:41 pm

ജാതി സംവരണം വേണ്ടെന്ന ബി.ജെ.പി നിലപാടിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി മായാവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഉത്തര്‍പ്രദേശിലും ബീഹാറിലും ഏറ്റവും വലിയ പരാജയത്തെയാണ് ബി.ജെ.പി അഭിമുഖീകരിക്കാന്‍ പോകുന്നതെന്നു പറഞ്ഞ മായാവതി ആര്‍.എസ്.എസ് നേതാവ് മോഹന്‍ വൈദ്യയുടെ ജാതി അടിസ്ഥാനമാക്കിയ സംവരണം അവസാനിപ്പിക്കണമെന്ന പരാമര്‍ശത്തെയും വിമര്‍ശിച്ചു.


ന്യൂദല്‍ഹി: ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും സംവരണ നിഷേധ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ബഹുജന്‍ സമാജ്‌വാദ് പാര്‍ട്ടി നേതാവ് മായാവതി. സമാജ്‌വാദി പാര്‍ട്ടിയില്‍ നടക്കുന്ന വിവാദങ്ങള്‍ അഴിമതിയില്‍ നിന്നും ഭരണ പോരായ്മകളില്‍ നിന്നും ശ്രദ്ധതിരിക്കാനാണെന്നും മായാവതി ആരോപിച്ചു.


Also read ജാതി അടിസ്ഥാനമാക്കിയ സംവരണം അവസാനിപ്പിക്കണം: ആര്‍.എസ്.എസ്


പിന്നോക്ക സമുദായങ്ങള്‍ക്കുള്ള സംവരണം ഭരണാഘടനപരമായ അവകാശമാണെന്നും അത് ആര്‍ക്കും ലംഘിക്കാനാകില്ലെന്നും പറഞ്ഞ മായവതി പാര്‍ലമെന്റില്‍ അവകാശങ്ങള്‍ നിഷേധിക്കുന്ന നിയമം കൊണ്ടു വന്നാല്‍ എതിര്‍ക്കുമെന്നും വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലും ബീഹാറിലും ഏറ്റവും വലിയ പരാജയത്തെയാണ് ബി.ജെ.പി അഭിമുഖീകരിക്കാന്‍ പോകുന്നതെന്നു പറഞ്ഞ മായാവതി ആര്‍.എസ്.എസ് നേതാവ് മോഹന്‍ വൈദ്യയുടെ ജാതി അടിസ്ഥാനമാക്കിയ സംവരണം അവസാനിപ്പിക്കണമെന്ന പരാമര്‍ശത്തെയും വിമര്‍ശിച്ചു. പിന്നോക്ക സമുദായങ്ങളുടെ സംവരണത്തെ ചോദ്യം ചെയ്യാനാണ് ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

മുസ്‌ലീം വോട്ടേര്‍സിനോട് നിങ്ങളുടെ വോട്ടുകള്‍ ബി.ജെ.പിക്കും എസ്.പിക്കും നല്‍കി പാഴാക്കരുതെന്ന് പറഞ്ഞ മായവാതി വോട്ടുകള്‍ തങ്ങള്‍ക്ക് തന്നെ നല്‍ണമെന്നും ആവശ്യപ്പെട്ടു. പ്രധാന മന്ത്രി മോദി ലോകസഭാ ഇലക്ഷന്‍ സമയത്ത് നല്‍കിയ വാഗ്ദാനങ്ങളില്‍ നാലില്‍ ഒന്നു പോലും ഇതുവരെ നടപ്പിലാക്കിയില്ലെന്നും 500ന്റെയും 1000ത്തിന്റെയും കറന്‍സി പിന്‍വലിച്ച മോദിക്ക് മറുപടി നല്‍കാന്‍  ഏറ്റവും മികച്ച സമയം ഇതാണെന്നും അത് ജനങ്ങള്‍ വിനിയോഗിക്കണമെന്നും മായവാതി പറഞ്ഞു.

ബി.എസ്.പി തങ്ങളുടെ സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തു വിട്ടു. മുസ്‌ലീം വിഭാഗത്തിനും പിന്നോക്ക സമുദായത്തിനും പരിഗണന നല്‍കിയുള്ളതാണ് പാര്‍ട്ടിയുടെ സ്ഥാനര്‍ത്തി നിര്‍ണയം. മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയുടെ അധികാര മനോഭാവത്തിനറുതി വരുത്താന്‍ പിന്നോക്ക വിഭാഗങ്ങളുടെ വോട്ട്  ബി.എസ്.പിക്ക് നല്‍കണമെന്നും പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more