| Wednesday, 11th April 2018, 3:56 pm

'അവരെ ക്രിമിനലുകളായി മുദ്രകുത്തരുത്'; സ്മിത്തിനും വാര്‍ണര്‍ക്കും പിന്തുണയുമായി ഗ്ലെന്‍ മാക്‌സ് വെല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ദല്‍ഹി: പന്ത് ചുരണ്ടല്‍ വിവാദത്തിലുള്‍പ്പെട്ട് ടീമില്‍ നിന്ന് പുറത്തായ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ബാന്‍ക്രോഫ്ടിനും പിന്തുണയുമായി സഹതാരം ഗ്ലെന്‍ മാക്‌സവെല്‍. താരങ്ങളെ ക്രിമിനലുകളെപ്പോലെ ആളുകള്‍ കാണുന്നത് വിഷമകരമാണെന്ന് മാക്‌സവെല്‍ പറഞ്ഞു.

” കാഠിന്യമേറിയ ഒരു കാഴ്ചയാണത്. ഒരിക്കല്‍ എല്ലാവരും കാണാന്‍ കാത്തിരുന്ന താരങ്ങളെ ഇപ്പോള്‍ ക്രിമിനലുകളാക്കി മുദ്രകുത്തുന്നു.”


Also Read:  ഹാരിസണ്‍ ഭൂമി ഏറ്റെടുക്കല്‍ -ഭൂരഹിതരെ ചതിച്ചതാരാണ്


നേരത്തെ സ്മിത്ത് എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ കൂകി വിളിച്ചായിരുന്നു ആരാധകര്‍ എതിരേറ്റത്. ഈ കാഴ്ച തന്നെ ഏറെ വിഷമിപ്പിച്ചെന്നും മാക്‌സ് വെല്‍ പറഞ്ഞു.

ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും മാക്‌സ് വെല്‍ പറഞ്ഞു.

ടീമില്‍ നിന്ന് പുറത്താക്കിയ മൂവര്‍ക്കും പകരക്കാരനായി ടീമിലിടം പിടിച്ച താരങ്ങളിലൊരാളാണ് മാക്‌സവെല്‍. ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനായി കളിക്കുന്ന മാക്‌സ് വെല്‍ ഇപ്പോള്‍ ഓസട്രേലിയയിലാണ്. ഓസീസ് ഓപ്പണറായ ആരോണ്‍ ഫിഞ്ചിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് മാക്‌സ് വെല്‍ ഐ.പി.എല്ലില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.


Also Read:  ‘മോദിക്ക് ഗാന്ധി മോഹന്‍ലാല്‍ തന്നെ’; മൂന്നാം തവണയും ഗാന്ധിജിയുടെ പേര് തെറ്റിച്ച് പ്രധാനമന്ത്രി – വീഡിയോ


ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനിടെയായിരുന്നു ക്രിക്കറ്റ് ലോകത്തെ പിടിച്ചുലക്കിയ സംഭവം. പന്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തി റിവേഴ്സ് സ്വിംഗ് ലഭിക്കുന്നതിനായി ബാന്‍ക്രോഫ്റ്റ് പന്ത് ചുരണ്ടുന്നതിന്റെ ദൃശ്യങ്ങള്‍ ടി.വി സ്‌ക്രീനില്‍ തെളിഞ്ഞതോടെയാണ് സംഭവം പുറത്തായത്. പിന്നാലെ സംഭവം നേരത്തെ അറിയാമായിരുന്നെന്ന വെളിപ്പെടുത്തലുമായി നായകന്‍ സ്മിത്തും രംഗത്തെത്തി.

വിഷയത്തില്‍ സര്‍ക്കാരും രാജ്യത്തെ കായിക മന്ത്രാലയവും ക്രിക്കറ്റ് ഓസ്‌ട്രേലിയയും കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് സ്മിത്തിന് രാജിവെക്കേണ്ടി വന്നത്. തുടര്‍ന്നുനടന്ന അന്വേഷണത്തിനൊടുവില്‍ സ്മിത്തിനെയും വാര്‍ണറെയും ഒരു വര്‍ഷത്തേക്ക് വിലക്കുകയും ബാന്‍ക്രോഫ്ടിനു ഒമ്പത് മാസത്തെ വിലക്കും സമിതി പ്രഖ്യാപിക്കുകയായിരുന്നു.

Watch This Video:

Latest Stories

We use cookies to give you the best possible experience. Learn more