| Saturday, 6th October 2018, 2:02 pm

മാവോയിസ്റ്റ് നേതാവ് ഡാനിഷിനെ 10 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അട്ടപ്പാടി: കഴിഞ്ഞദിവസം അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് ഡാനിഷിനെ 10 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്നു രാവിലെ അദ്ദേഹത്തെ പാലക്കാട് കോടതിയില്‍ ഹാജരാക്കിയിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ അട്ടപ്പാടിയില്‍ ഭൂതയാര്‍ ഊരില്‍ നിന്നാണ് ഡാനിഷിനെ അറസ്റ്റു ചെയ്തത്. അഗളി എ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അദ്ദേഹത്തെ പിടികൂടിയത്.

Also Read:എന്നെ പാര്‍ട്ടി ഏല്‍പ്പിച്ച ചില ദൗത്യങ്ങളുണ്ട്, അത് നിറവേറ്റും; നിലപാട് വ്യക്തമാക്കി ദിവ്യ സ്പന്ദന

പീപ്പിള്‍സ് ലിബറേഷന്‍ വിഭാഗത്തിലുള്ള ഡാനിഷ് അട്ടപ്പാടി കേന്ദ്രമാക്കിയുള്ള ഭവാനി, വയനാട്ടിലെ കബനി ദലങ്ങളില്‍ സജീവമാണെന്നു പൊലീസ് പറയുന്നു.

വെള്ളിയാഴ്ച വൈകിയിട്ടും ഡാനിഷിനെ കോടതിയില്‍ ഹാജരാക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more