| Saturday, 15th June 2019, 5:07 pm

മാവേലിക്കരയില്‍ വനിതാ പൊലീസുകാരിയെ പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തി കൊന്നു; യുവാവ് പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കായംകുളം: മാവേലിക്കരയില്‍ വനിതാ പൊലീസുകാരിയെ പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തി കൊന്നു. മാവേലിക്കര വള്ളിക്കുന്നത്ത് സ്റ്റേഷനിലെ സി.പി.ഒ സൗമ്യ പുഷ്‌ക്കരനാണ് കൊല്ലപ്പെട്ടത്.

ഗുരുതരമായി പൊള്ളലേറ്റ സൗമ്യയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ബൈക്കിലെത്തിയ യുവാവ് സൗമ്യയെ ഇടിച്ചിട്ട ശേഷം വാളുകൊണ്ട് വെട്ടുകയും പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തുകയുമായിരുന്നു.

തീക്കൊളുത്തിയ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്.

അതേസമയം, സമാനമായ സംഭവം നേരത്തെയും നടന്നിട്ടുണ്ട്. തിരുവല്ലയില്‍ യുവാവ് പെണ്‍കുട്ടിയെ നടുറോഡില്‍ തീക്കൊളുത്തി കൊന്നിരുന്നു. വിവാഹഭ്യര്‍ഥന നിരസിച്ചതിനായിരുന്നു യുവാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.

അയിരൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് ആക്രമത്തിനിരയായത്. തിരുവല്ല ചിലങ്ക ജങ്ഷനിലായിരുന്നു സംഭവം. സംഭവത്തില്‍ തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  65 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ഒരാഴ്ചക്ക് ശേഷം ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു.

Latest Stories

We use cookies to give you the best possible experience. Learn more