| Thursday, 6th September 2018, 10:09 am

മാതൃഭൂമി ന്യൂസ് എഡിറ്ററുടെ വീട്ടില്‍ മുഖംമൂടി സംഘത്തിന്റെ ആക്രമണം; ദമ്പതികളെ കെട്ടിയിച്ച് മര്‍ദ്ദിച്ച ശേഷം സ്വര്‍ണവും പണവും കവര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: മാതൃഭൂമി പത്രത്തിന്റെ കണ്ണൂര്‍ യൂണിറ്റിലെ മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ചന്ദ്രന്റെ വീട്ടില്‍ ആയുധധാരികളായ മുഖംമൂടി സംഘത്തിന്റെ ആക്രമണം. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

കണ്ണൂര്‍ യൂണിറ്റിലെ ന്യൂസ് എഡിറ്ററായ വിനോദ് ചന്ദ്രനേയും ഭാര്യയേയും കെട്ടിയിട്ട് മര്‍ദ്ദിച്ച നാലംഗ അക്രമി സംഘം വീട്ടില്‍ നിന്നും സ്വര്‍ണവും പണവും എ.ടി.എം കാര്‍ഡും കവര്‍ന്നു.

കണ്ണൂര്‍ താഴെചൊവ്വയിലുള്ള വിനോദ് ചന്ദ്രന്റെ വീട്ടിലായിരുന്നു സംഘം അതിക്രമിച്ച് കയറിയത്. മുന്‍വാതില്‍ തകര്‍ത്താണ് നാലംഗ സംഘം വീട്ടിനുള്ളില്‍ കയറിയത്.


ഓടിക്കൊണ്ടിരിക്കെ കൂറ്റന്‍ ടാങ്കന്‍ ലോറി പറന്നു വീണു; ജപ്പാനില്‍ നാശം വിതച്ച് ജെബി കൊടുങ്കാറ്റ്, വീഡിയോ


പുലര്‍ച്ചെ ഒരു മണിയോടെ വീട്ടില്‍ കയറിയ സംഘം മൂന്നു മണിയോടെയാണ് പുറത്ത് പോയത്. ശബ്ദം കേട്ട് വിനോദ് ചന്ദ്രനും ഭാര്യയും കിടപ്പു മുറിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും മോഷ്ടാക്കള്‍ ഇരുവരേയും ആക്രമിക്കുകയും കൈകാലുകള്‍ കെട്ടിയിടുകയും ചെയ്തു. ഇരുവരുടേയും വായും അക്രമികള്‍ മൂടിക്കെട്ടി.

മോഷ്ടാക്കള്‍ പോയ ശേഷം പുലര്‍ച്ചെ നാലു മണിയോടെ കെട്ടുകള്‍ സ്വയം അഴിച്ച് വിനോദ് തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തിയാണ് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിനോദ് ചന്ദ്രനും ഭാര്യയും എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലാണ്

Latest Stories

We use cookies to give you the best possible experience. Learn more