| Thursday, 11th October 2018, 10:49 am

'എഴുത്ത് പള്ളിക്കൂടത്തില്‍ പഠിക്കുമ്പം വടക്കേലെ നാരായണേട്ടന്‍...' മീ ടൂ ക്യാമ്പയ്നിനെ പരിഹസിച്ച് മാതൃഭൂമി കാര്‍ട്ടൂണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മീടു ക്യാമ്പയ്നിനെ പരിഹസിച്ചുകൊണ്ടുള്ള കാര്‍ട്ടൂണുമായി മാതൃഭൂമി പത്രം. മാതൃഭൂമിയുടെ എക്‌സിക്കുട്ടന്‍ കാര്‍ട്ടൂണ്‍ പംക്തിയിലാണ് മീ ടൂ കാമ്പെയ്‌നെ കളിയാക്കിയുള്ള കാര്‍ട്ടൂണ്‍ വന്നിരിക്കുന്നത്.

ഒരു വൃദ്ധ താന്‍ ചെറുപ്പത്തില്‍ അനുഭവക്കേണ്ടിവന്ന ലൈംഗികാക്രമണം ഒരു യുവാവിനോട് പങ്കുവെക്കുന്നത് പരിഹാസ്യരൂപേണെ അവതരിപ്പിക്കുന്നതാണ് കാര്‍ട്ടൂണ്‍.

“പഴയൊരു കേസ്സുകെട്ടുണ്ട്.. എഴുത്ത് പള്ളിക്കൂടത്തില്‍ പഠിക്കുമ്പം.. മ്മടെ വടക്കേലെ നാരാണേട്ടന്‍…” എന്ന് ഒരു വൃദ്ധ പറയുന്നതായാണ് കാര്‍ട്ടൂണിലുള്ളത്. അവരുടെ കയ്യിലെ ബാഗില്‍ മീ ടൂയെന്ന ഹാഷ്ടാഗുമുണ്ട്.

Also Read:സ്‌കൂളുകള്‍ അടിമകച്ചവടത്തെക്കുറിച്ചും കോളനിവത്കരണത്തെ കുറിച്ചും കുട്ടികളെ ബോധവത്ക്കരിക്കണം : ജെറെമൈ കോര്‍ബിന്‍

കഴിഞ്ഞദിവസങ്ങളില്‍ രാഷ്ട്രീയ, മാധ്യമ, സാംസ്‌കാരികമേഖലയിലെ പ്രമുഖര്‍ക്കെതിരെ തുറന്നുപറച്ചിലുകളുമായി നിരവധി സ്ത്രീകള്‍ മുന്നോട്ടുവന്നിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നുവന്ന മീ ടൂ കാമ്പെയ്‌നിനെ ഇന്ത്യയിലെ കലാ സാംസ്‌കാരിക സാമൂഹിക രംഗത്തുള്ള സ്ത്രീകള്‍ ഏറ്റുപിടിച്ച സാഹചര്യത്തിലാണ് മീ ടൂവിനെ കളിയാക്കി മാതൃഭൂമി പത്രം രംഗത്തുവന്നിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്കുമുമ്പ് തങ്ങള്‍ക്കുനേരെ നടന്ന അതിക്രമങ്ങള്‍ തുറന്നു പറഞ്ഞ സ്ത്രീകളെ അധിക്ഷേപിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗം ഉപയോഗിക്കുന്ന വാദങ്ങള്‍ അതേപടി ഏറ്റുപിടിക്കുകയാണ് കാര്‍ട്ടൂണില്‍ ചെയ്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കാര്യങ്ങള്‍ ഇത്തരത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ട് വിവാദമുണ്ടാക്കേണ്ട കാര്യമുണ്ടോയെന്ന് ചോദിച്ച് പ്രശ്‌നങ്ങളെ നിസാരവത്കരിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. അതിന് കുടപിടിച്ചിരിക്കുകയാണ് മാതൃഭൂമി ഇവിടെ.

We use cookies to give you the best possible experience. Learn more