തന്റെ സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ഉയര്‍ച്ചയില്‍ അതിയായ സന്തോഷമുണ്ടെന്ന് നടന്‍ മാത്യു തോമസ്. ഏറ്റവും പുതിയ സിനിമയായ നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ മീഡിയ വണ്ണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സംഗീതേട്ടനെ (സംഗീത് പ്രതാപ്) തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ മുതല്‍ എനിക്കറിയാം. തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ സ്‌പോര്‍ട് എഡിറ്ററായി സംഗീതേട്ടന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അതുമുതലേ അദ്ദേഹത്തിന്റെ സ്ട്രഗിള്‍ എനിക്ക് അറിയാം. ഇപ്പോള്‍ വേറൊരു ഫീല്‍ഡില്‍ ഷൈന്‍ ചെയ്യുന്നത് കാണുമ്പോള്‍ ഭയങ്കര ഹാപ്പിയാണ്.
നസ്‌ലെന്റ ഗ്രോത്തിലും എനിക്ക് ഒരുപാട് സന്തോഷമുണ്ട്. അവന്റെ ഡിസിഷന്‍ മേക്കിങ്ങ് അടിപൊളിയാണ്. അതുപോലെ നല്ല ഷാര്‍പ്പാണ്. ഞാനും അനശ്വരയും അതുപോലെ നസ്ലെനുമൊക്കെ ഒരുമിച്ചാണ് കരിയര്‍ തുടങ്ങിയത്. ഇപ്പോള്‍ എല്ലാവരും പല സ്ഥലത്തേക്ക് അവരുടെതായ ഒരു ജേര്‍ണിയിലാണ്. എല്ലാവരുടെയും ആ ഒരു വളര്‍ച്ച കാണാന്‍ നല്ല രസമാണ്,’ മാത്യു പറയുന്നു.
തന്റെ ആദ്യ സിനിമയിലെ പ്രൊഡക്ഷന്‍ ഹൗസും രണ്ടാമത്തെ സിനിമയുടെ സംവിധായകനുമുള്‍പ്പടെ അറിയുന്ന കുറേ ആളുകള്‍ പ്രേമലുവിന്റെ സെറ്റിലുണ്ടായിരുന്നുവെന്നും അതുകൊണ്ട് പ്രേമലു തനിക്കെപ്പോഴും സ്‌പെഷ്യലാണെന്നും മാത്യു പറഞ്ഞു.
2019ല്‍ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് മാത്യു തന്റെ കരിയര്‍ ആരംഭിച്ചത്. മധു സി. നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഭാവന സ്റ്റുഡിയോസായിരുന്നു.
Content highlight: Mathew Thomas talks about Sangeeth Pratap and Naslen