| Wednesday, 29th October 2025, 8:29 pm

ആക്ഷന്‍ രംഗങ്ങള്‍ക്കായി പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്തിയിട്ടല്ല; സിനിമയുടനീളം ആസ്വദിച്ചാണ് ചെയ്തത്: മാത്യു തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നെല്ലിക്കാം പൊയില്‍ നൈറ്റ് റൈഡേഴ്‌സ് എന്ന സിനിമയില്‍ ആക്ഷന്‍ രംഗങ്ങള്‍ക്കായി തയ്യാറെടുപ്പു കളൊന്നും നടത്തിയിട്ടില്ലെന്ന് നടന്‍ മാത്യു തോമസ്. നൗഫല്‍ അബ്ദുള്ളയുടെ സംവിധാനത്തില്‍ കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളോടെയാണ് തിയേറ്ററുകളില്‍ മുന്നേറുകയാണ്.

ഇപ്പോള്‍ സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ക്കായി താന്‍ പ്രത്യേക തയ്യാറെടുപ്പുകള്‍ ഒന്നും നടത്തിയിട്ടില്ലെന്ന് മാത്യു പറയുന്നു. എന്നാല്‍, കഥാപാത്രം ഭംഗിയാക്കാന്‍ വേണ്ടി ചില കാര്യ ങ്ങള്‍ ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കഥാപാത്രത്തിന് ചില മാനറിസങ്ങളും പ്രത്യേക ശൈലികളും നല്‍കാന്‍ ശ്രമിച്ചിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ ക്ക് നേതൃത്വം നല്‍കിയത് കലൈ കിങ്‌സനാണ്. എന്റെ ലൗലി എന്ന സിനിമയിലും ഇനി റിലീസ് ചെയ്യാനിരിക്കുന്നതായ സിനിമയിലും കലൈയുമായി ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫൈറ്റ് രംഗങ്ങളായതിനാല്‍ അതിന്റെതായ ബുദ്ധിമുട്ടുകളും പരിക്കുകളും ഉണ്ടായിരുന്നു.

ആക്ഷന്‍ രംഗങ്ങള്‍ക്ക് ശാരീരികമായ അധ്വാനം വേണ്ടിവരും. കായികപരമായ പലകാര്യങ്ങളും ചെയ്തു. അപ്പോള്‍ അവിടെയുമിവിടെയും തട്ടിയും മുട്ടിയും മുറിവ് പറ്റുക സ്വാഭാവികമാണ്. പലരംഗങ്ങളും ബുദ്ധിമുട്ടാകുമെന്ന തോന്നലുണ്ടായെങ്കിലും സംവിധായകന്റെ സഹായത്തോടെ ഭംഗിയായി അവതരിപ്പിക്കാനായി. സിനിമയുടനീളം ആസ്വദിച്ചാണ് ചെയ്തത്,’ മാത്യു പറയുന്നു.

സിനിമയുടെ സംവിധായകന്‍ നൗഫല്‍ അബ്ദുള്ള പ്രശസ്ത എഡിറ്റര്‍കൂടിയാണെന്നും
അദ്ദേഹം ആദ്യമായാണ് സംവിധാനം ചെയ്യുന്നതെങ്കിലും സുഡാനി ഫ്രം നൈജീരിയ, നെയ്മര്‍, കപ്പേള തുടങ്ങി ധാരാളം സിനിമകളുടെ എഡിറ്റിങ് നിര്‍വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നൗഫലിനെ തനിക്ക് മുമ്പേ പരിചയമുണ്ടെന്നും ഒരു എഡിറ്റര്‍ സംവിധാനം ചെയ്യുമ്പോള്‍, അത് സാങ്കേതികത്തികവുള്ള സിനിമയായിരിക്കും എന്ന് തോന്നിയിരുന്നുവെന്നും മാത്യു കൂട്ടിച്ചേര്‍ത്തു

Content highlight: Mathew Thomas says he did not prepare for the action scenes in the movie Nellikam Poyil Knight Riders

We use cookies to give you the best possible experience. Learn more