| Saturday, 18th November 2023, 8:50 pm

'കപ്പ്'; മാത്യു തോമസ് - ബേസില്‍ ഒന്നിക്കുന്ന സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാഡ്മിന്റണ്‍ ഗെയിമില്‍ ഇടുക്കി ഡിസ്ട്രിക്റ്റ് വിന്നിങ്ങ് കപ്പ് നേടാന്‍ അത്രമേല്‍ ശ്രമം നടത്തുന്ന വെള്ളത്തൂവല്‍ ഗ്രാമത്തിലെ പതിനാറുകാരന്‍ നിധിനിന്റെ കഥയാണ് ‘കപ്പ് ‘ എന്ന സിനിമ പറയുന്നത്.

ആ ശ്രമത്തിലേക്ക് ഓരോ പടി മുന്നോട്ട് വെക്കുമ്പോഴും വീട്ടുകാരുടെ പിന്തുണയ്‌ക്കൊപ്പം പ്രതിസന്ധികളും അവനൊപ്പം ഉണ്ടായിരുന്നു.

എങ്കിലും അവന്‍ ശ്രമം തുടര്‍ന്നു, പക്ഷേ ഒരു മിഡില്‍ ക്ലാസ് ഫാമിലിയില്‍ നിന്നും ഇത്തരത്തില്‍ പറന്നുയരണം എന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണ അച്ഛന്റെ മകന് ആ സ്വപ്നം കൂടുതല്‍ വിദൂരമാകുകയാണ്.

അങ്ങനെയുള്ള ഈ പ്രതിസന്ധിയില്‍ ചിലര്‍ നിധിനിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നു. അവിടെ അവന്റെ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകു മുളക്കുകയാണ്. ആ സമയം മുതല്‍ അവന്റെ ലക്ഷ്യം ശക്തമാകുകയാണ്. ‘പക്ഷേ’…!

ഈ ‘പക്ഷേ’ക്കാണ് കപ്പ് എന്ന സിനിമയിലെ പ്രാധാന്യം. നിധിന്‍ എന്ന കഥാപാത്രമായി മാത്യു തോമസ് വേഷമിടുമ്പോള്‍, ബാബു എന്ന അച്ഛന്‍ കഥാപാത്രത്തെ ഗുരു സോമസുന്ദരവും അമ്മയായി തുഷാര പിള്ളയും, ചേച്ചി ആയി മൃണാളിനി സൂസ്സന്‍ ജോര്‍ജും എത്തുന്നു.

കഥയില്‍ നിധിനിന് ഏറ്റവും വേണ്ടപ്പെട്ട ആള്‍ ബേസില്‍ അവതരിപ്പിക്കുന്ന റനീഷ് എന്ന കഥാപാത്രമാണ്. മുഴുനീളെ കഥാപാത്രമായി ബേസില്‍ എത്തുമ്പോള്‍, വളരെ പ്രധാനപ്പെട്ട വ്യത്യസ്തമായ റോളില്‍ നമിത പ്രമോദും കേന്ദ്ര കഥാപാത്രമാകുന്നു. ചിത്രത്തില്‍ മാത്യുവിന് നായികമാര്‍ രണ്ടാണ്, അനിഖ സുരേന്ദ്രനും പുതുമുഖം റിയാ ഷിബുവും.

കാര്‍ത്തിക് വിഷ്ണു, ആനന്ദ് റോഷന്‍, ജൂഡ് ആന്തണി ജോസഫ്, സന്തോഷ് കീഴാറ്റൂര്‍, ഐ. വി. ജുനൈസ്, അല്‍ത്താഫ് മനാഫ്, മൃദുല്‍ പാച്ചു, രഞ്ജിത്ത് രാജന്‍, ചെമ്പില്‍ അശോകന്‍, ആല്‍വിന്‍ ജോണ്‍ ആന്റണി, നന്ദു പൊതുവാള്‍, നന്ദിനി ഗോപാലകൃഷ്ണന്‍.

അനന്യ ഫിലിംസ് ബാനറില്‍ ആല്‍വിന്‍ ആന്റണി & എയ്ഞ്ചലീന മേരി നിര്‍മിച്ച് അല്‍ഫോണ്‍സ് പുത്രന്‍ അവതരിപ്പിക്കുന്ന ചിത്രമായ ‘കപ്പ്’ സഞ്ജു വി. സാമുവലിന്റെ സംവിധാനത്തിലാണ് ഒരുങ്ങുന്നത്

ബാഡ്മിന്റണിനെ പ്രതിപാദിക്കുന്ന ആദ്യ മലയാള സിനിമയായ കപ്പിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. തിരക്കഥ അഖിലേഷ് ലതാരാജും ഡെന്‍സണ്‍ ഡ്യൂറോമും ചേര്‍ന്ന് നിര്‍വഹിച്ചിരിക്കുന്നു

മനോഹരമായ ആറ് ഗാനങ്ങളാണ് ‘കപ്പ് ‘ല്‍ ഉള്ളത്. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ നാല് ഗാനങ്ങള്‍ക്ക് മനു മഞ്ജിത്തും ഒരു ഗാനം ആര്‍സിയും വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു.

ക്യാമറ : നിഖില്‍ എസ്. പ്രവീണ്‍, എഡിറ്റര്‍ : റെക്‌സണ്‍ ജോസഫ്, പശ്ചാത്തല സംഗീതം : ജിഷ്ണു തിലക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : നന്ദു പൊതുവാള്‍

ആര്‍ട്ട് ഡയറക്ടര്‍ : ജോസഫ് നെല്ലിക്കല്‍, കോസ്റ്റ്യു ഡിസൈനര്‍ : നിസാര്‍ റഹ്മത്ത്, മേക്കപ്പ് : ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : മുകേഷ് വിഷ്ണു & രഞ്ജിത്ത് മോഹന്‍

സൗണ്ട് ഡിസൈനര്‍ : കരുണ്‍ പ്രസാദ്, ഫൈനല്‍ മിക്‌സ് : ജിജു ടി. ബ്രൂസ്, കളറിസ്റ്റ് : ലിജു പ്രഭാകര്‍, വി. എഫ്. എക്‌സ്. : ജോര്‍ജി ജിയോ അജിത്, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍ : തന്‍സില്‍ ബഷീര്‍

സൗണ്ട് എഞ്ചിനീയര്‍ : അനീഷ് ഗംഗാദരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് : പൗലോസ് കുറുമറ്റം, അസോസിയേറ്റ് ഡയറക്ടര്‍ : ബാബു ചേലക്കാട്, അസിസ്റ്റന്റ് ഡയറക്ടെഴ്സ് : അരുണ്‍ രാജ്, ശരത് അമ്പാട്ട്, അരുണ്‍ ബാബുരാജ്

പ്രൊജക്റ്റ് ഡിസൈനര്‍ : മനോജ് കുമാര്‍, പ്രൊഡക്ഷന്‍ മാനേജര്‍ : വിനു കൃഷ്ണന്‍, പി. ആര്‍. ഒ. : വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് : സിബി ചീരന്‍, പബ്ലിസിറ്റി ഡിസൈനര്‍ : ആനന്ദ് രാജേന്ദ്രന്‍

Content Highlight: Mathew Thomas Basil Joseph Sports Drama Film Cup First Look Poster Is Out

Latest Stories

We use cookies to give you the best possible experience. Learn more