| Monday, 7th October 2019, 12:11 pm

''അറസ്റ്റിലാകുമെന്ന് കരുതിയില്ല; എല്ലാ കൊലപാതങ്ങളും നടന്നത് മാത്യുവിന്റെ നിര്‍ദേശപ്രകാരം''; ജോളിയുടെ മൊഴി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങള്‍ ഓരോന്നും ആസൂത്രണം ചെയ്തത് മാത്യുവിന്റെ കൂടി നിര്‍ദേശത്തെ തുടര്‍ന്നെന്ന് അറസ്റ്റില്‍ കഴിയുന്ന ജോളിയുടെ മൊഴി. മാത്യു കൂടി അറിഞ്ഞിട്ടാണ് എല്ലാ കൊലപാതകങ്ങളും നടന്നതെന്നും ജോളി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.

കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മാത്യുവുമായി പങ്കുവെച്ചിട്ടുണ്ടെന്നും എല്ലാ ഘട്ടത്തിലും മാത്യുവുമായി സംസാരിച്ചാണ് മുന്നോട്ടുപോയതെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്.

പൊലീസ് കസ്റ്റഡിയിലാകുന്നതിന്റെ തലേ ദിവസവും മാത്യുവുമായി സംസാരിച്ചു. ഒരു കുഴപ്പവും ഉണ്ടാകില്ലെന്നും ആരും നിന്നെ പിടികൂടാന്‍ പോകുന്നില്ലെന്നും മാത്യു പറഞ്ഞെന്നും ജോളിയുടെ മൊഴിയിലുണ്ട്.

മാത്യുവുമായി ആലോചിച്ചാണ് ഓരോ ഘട്ടത്തിലും മുന്നോട്ടു പോകുന്നത്. കൊലപാതകങ്ങളില്‍ തനിക്ക് എത്രത്തോളം പങ്കുണ്ടോ അത്രത്തോളം പങ്ക് തന്നെ മാത്യുവിനും ഉണ്ടെന്നാണ് ജോളി മൊഴി നല്‍കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൊലീസ് കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ പോലും അറസ്റ്റിലേക്ക് കാര്യങ്ങള്‍ പോകുമെന്ന് താന്‍ കരുതിയില്ലെന്നും ജോളി പറഞ്ഞിട്ടുണ്ട്. റോയിയുടെ അമ്മയുടെ സഹോദരന്റെ മകന്‍ കൂടിയാണ് മാത്യു.

നിലവില്‍ മാത്യു റിമാന്‍ഡിലാണ്. മാത്യുവുമായി താന്‍ പങ്കുവെച്ച കാര്യങ്ങളെല്ലാം ഷാജുവുമായും പങ്കുവെച്ചിട്ടുണ്ടെന്നാണ് ജോളിയുടെ മൊഴി. സിനിയുടേയും മകളുടേയും മരണമുള്‍പ്പെടെ ഷാജുവിന് അറിയാമെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്. മാത്യുവിനും പ്രജുവിനും പുറമെ കൊലപാതകത്തില്‍ ആര്‍ക്കൊക്കെ പങ്കാളിത്തമുണ്ടെന്നാണ് ഇപ്പോള്‍ അന്വേഷണ സംഘം പരിശോധിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more