| Friday, 25th September 2026, 1:10 pm

ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി; എ.ബി.ഡി വാഴുന്ന ലിസ്റ്റിലേക്ക് ടിക്കറ്റ് നേടി മാത്യു ബ്രിറ്റ്സ്കീ

അഞ്ജലി പി.കെ.

സൗത്ത് ആഫ്രിക്ക–ഓസ്ട്രേലിയ ഏകദിന പരമ്പര ആരംഭിച്ചിരിക്കുകയാണ്. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്നലെ (സെപ്റ്റംബർ 24) ഡർബനിലെ കിങ്സ്‌മീഡിൽ നടന്നു. മത്സരത്തിൽ ടോസ് നഷ്ടപെട്ട സൗത്ത് ആഫ്രിക്ക ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു.

50 ഓവറിൽ വെടിക്കെട്ടു പ്രകടനത്തിലൂടെ സൗത്ത് ആഫ്രിക്ക പടുത്തുയർത്തിയത് 297 എന്ന കൂറ്റൻ സ്കോറാണ്. ഓപ്പണിങ് കൂട്ടുകെട്ടുകളെല്ലാം പിഴച്ചപ്പോൾ നാലാമനായി ഇറങ്ങിയ മാത്യു ബ്രിറ്റ്സ്കീ 106 പന്തിൽ 112 റൺസ് നേടിയതോടെയാണ് സൗത്ത് ആഫ്രിക്കയ്ക്ക് ഈ സ്കോറിലേക് എത്താൻ കഴിഞ്ഞത്.

മറുപടി ബാറ്റിങ്ങിൽ ഓസ്‌ട്രേലിയ 41.2 ഓവറിൽ 230 റൺസിന് ഓൾഔട്ടായി. ആദ്യ മത്സരം സൗത്ത് ആഫ്രിക്ക കൈപ്പിടിയിലാകുകയും ചെയ്തു.

മത്സരവിജയത്തിനൊപ്പം ഒരു ചരിത്ര നേട്ടം കൂടി സൗത്ത് ആഫ്രിക്കൻ താരത്തെ തേടി എത്തി.

സൗത്ത് ആഫ്രിക്കൻ ടീം അംഗങ്ങൾ

സൗത്ത് ആഫ്രിക്കയുടെ ഏറ്റവും മികച്ച ഏകദിന ബാറ്റർമാരിൽ ഒരാളായ എ.ബി.ഡി വില്ലിയേഴ്‌സടക്കം പ്രമുഖർ വാഴുന്ന ലിസ്റ്റിലേക്ക് ഇടം നേടിയിരിക്കുകയാണ് മാത്യു ബ്രിറ്റ്സ്കീ . സൗത്ത് ആഫ്രിക്ക-ഓസ്‌ട്രേലിയ ഏകദിന മത്സരങ്ങളിൽ നാലാം നമ്പറിൽ ബാറ്റുചെയ്ത് സെഞ്ചുറി നേടിയവരിൽ അഞ്ചാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് മാത്യു.

സൗത്ത് ആഫ്രിക്ക-ഓസ്‌ട്രേലിയ ഏകദിന മത്സരങ്ങളിൽ നാലാം നമ്പറിൽ ബാറ്റുചെയ്ത് സെഞ്ചുറി നേടിയവർ
(റൺസ് ,ബാറ്റർ, വർഷം എന്നി ക്രമത്തിൽ)

136 – എ.ബി.ഡി വില്ലിയേഴ്സ് -2014

122 – റിലീ റൂസോ – 2016

125 – ഫാഫ് ഡു പ്ലെസി – 2018

102 – എയ്ഡൻ മാർക്രം – 2023

100 – മാത്യു ബ്രീറ്റ്സ്കീ – 2026

മത്സരത്തിൽ മാത്യു ബ്രീറ്റ്സ്കീയെ കൂടാതെ മാർക്കോ യാൻസണും മികച്ച സംഭാവന ടീമിനായി നൽകീട്ടുണ്ട്. 59 പന്തിൽ 75 റൺസാണ് താരം സ്വന്തമാക്കിയത്. പരമ്പരയിലെ രണ്ടാം മത്സരം സെപ്റ്റംബർ 27 ന് ജോഹന്നാസ്ബർഗിലും മൂന്നാം മത്സരം സെപ്റ്റംബർ 30 പൊച്ചെഫ്സ്ട്ടിലും നടക്കും.

Content Highlights: Mathew has become the fifth batsman to score a century batting at number four in the South Africa-Australia ODI series

അഞ്ജലി പി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

Latest Stories

We use cookies to give you the best possible experience. Learn more