| Wednesday, 22nd April 2026, 2:21 pm

പ്രസവാനുകൂല്യം സ്ത്രീകളുടെ അവകാശം; ചട്ടങ്ങള്‍ പറഞ്ഞ് തടയാനാവില്ല: അലഹബാദ് ഹൈക്കോടതി

നിഷാന. വി.വി

ലഖ്‌നൗ: ആദ്യ പ്രസവാവദി കഴിഞ്ഞ് രണ്ട് വര്‍ഷത്തിനുള്ളില്‍ ആവശ്യപ്പെടുന്നത് കൊണ്ട് മാത്രം രണ്ടാമത്തെ പ്രസവാവധി നിഷേധിക്കാന്‍ കഴിയില്ലെന്ന് അലഹാബാദ് ഹൈക്കോടതി.

പ്രസവാനുകൂല്യനിയമം ഒരു കേന്ദ്ര നിയമമാണെന്നും അത് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ചട്ടങ്ങളെക്കാള്‍ മുകളിലാണെന്നും കോടതി പറഞ്ഞു.

രണ്ടാമത്തെ പ്രസവാവധിക്കുള്ള അപേക്ഷ നിരസിച്ച 2026 ഏപ്രില്‍ നാലിലെ ഉത്തരവിനെ ചോദ്യം ചെയ്ത് മനീഷ യാദവ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി നിരീക്ഷണം.

അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിലെ ജസ്റ്റിസ് കരുണേഷ് സിങ് പവാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

2021ല്‍ ആദ്യത്തെകുട്ടിയുണ്ടായ മനീഷ യാദവ് 2022ല്‍ രണ്ടാമത്തെ പ്രസവവാധിക്ക് അപേക്ഷിച്ചപ്പോള്‍ അധികൃധര്‍ അത് നിഷേധിച്ചിരുന്നു.

രണ്ട് പ്രസവാവധികള്‍ക്കിടയില്‍ രണ്ട് വര്‍ഷത്തെ ഇടവേള വേണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ സാമ്പത്തിക ചട്ടം ചൂണ്ടിക്കാട്ടിയാണ് അവധി നിഷേധിച്ചിരുന്നത്.

എന്നാല്‍ പാര്‍ലമെന്റ് പാസാക്കിയ പ്രസവാനുകൂല്യ നിയമത്തില്‍ ഇങ്ങനെയാരു സമയപരിധി പറയുന്നില്ലെന്നും അതില്‍ തന്നെ സംസ്ഥാന ചട്ടങ്ങളെക്കാള്‍ പ്രധാന്യം കേന്ദ്ര നിയമത്തിനാണെന്നും കോടതി വിധിച്ചു.

ചോദ്യം ചെയ്യപ്പെട്ട ഉത്തരവ് റദ്ദാക്കിക്കൊണ്ട്, 2026 ഏപ്രില്‍ ആറു മുതല്‍ 2026 ഒക്ടോബര്‍ രണ്ട് വരെ അവര്‍ക്ക് പ്രസവാവധി അനുവദിക്കാന്‍ കോടതി അധികാരിയോട് നിര്‍ദേശിച്ചു.

Content Highlight: Maternity benefits are a right of women; cannot be stopped by citing rules: Allahabad High Court

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more