| Tuesday, 17th February 2026, 6:52 pm

കോഴിക്കോട് ജയലക്ഷ്മി ടെക്സ്‌റ്റൈല്‍സില്‍ വന്‍തീപിടുത്തം; ആളുകളെ ഒഴിപ്പിച്ചു

അനിത സി

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ റെയില്‍വേ സ്റ്റേഷനടുത്തുള്ള ജയലക്ഷ്മി ടെക്സ്റ്റൈല്‍സില്‍ വന്‍ തീപിടുത്തം.

 തീയണയ്ക്കാന്‍ തീവ്രശ്രമങ്ങള്‍ തുടരുകയാണ്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘങ്ങളാണ് തീയണയ്ക്കാന്‍ ശ്രമിക്കുന്നത്. ആളുകളാരും കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തേക്ക് തിരിച്ചു. മുമ്പും ഇതേ ടെക്സ്‌റ്റൈല്‍സില്‍ തീപിടുത്തമുണ്ടായിരുന്നു. തീപിടുത്തം രണ്ടും മൂന്നും നിലകളിലാണ്.

രണ്ട് പേര്‍ക്ക് പൊള്ളലേറ്റെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. രണ്ട് സ്ത്രീകള്‍ക്കാണ് പരിക്കേറ്റത് ഇവരെ ആശുപത്രയിലേക്ക് മാറ്റുകയും ചെയ്തു.

Content Highlight: Massive fire breaks out at Jayalakshmi Textiles in Kozhikode; people evacuated

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more