| Monday, 16th July 2018, 2:59 pm

കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ച് കൊല്ലത്ത് ബംഗാള്‍ സ്വദേശിയെ തല്ലിക്കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ച് കൊല്ലം അഞ്ചലില്‍ ബംഗാള്‍ സ്വദേശിയെ തല്ലിക്കൊന്നു. കഴിഞ്ഞയാഴ്ച കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ട ആക്രമണത്തില്‍ പരുക്കേറ്റ മണിയാണ് മരിച്ചത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കഴിഞ്ഞദിവസം ജോലി കഴിഞ്ഞ് വരുന്ന സമയത്ത് സമീപത്തെ വീട്ടില്‍ നിന്നും കോഴികളെ വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന മണിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കോഴികളെ മോഷ്ടിച്ചതാണെന്നാരോപിച്ച് നാട്ടുകാര്‍ അടിച്ചുവീഴ്ത്തുകയായിരുന്നു.


Read Also : “ഹിന്ദു-മുസ്‌ലിം” കളിക്കാതെ ഇന്ത്യക്കാര്‍ ക്രൊയേഷ്യയില്‍ നിന്ന് പാഠം പഠിക്കണം: ഹര്‍ഭജന്‍ സിങ്


മര്‍ദന സംഘത്തിലുണ്ടായിരുന്ന അഞ്ചു പേര്‍ക്കെതിരെ അഞ്ചല്‍ പോലീസ് കേസെടുത്തിരുന്നു. ക്രൂരമായി മര്‍ദ്ദനമേറ്റ മണിയുടെ നിലവിളികേട്ട് നാട്ടുകാരും മണിക്ക് കോഴികളെ നല്‍കിയ വീട്ടുകാരും ഓടിയെത്തിയപ്പോള്‍ മണി ചോരയില്‍ കുളിച്ചു കിടക്കുകയായിരുന്നു.

തുടര്‍ന്ന് മണിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസം കഴിഞ്ഞ് മണിയെ ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ ഛര്‍ദ്ദിയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Latest Stories

We use cookies to give you the best possible experience. Learn more