| Monday, 5th February 2018, 3:42 pm

ആരാധകരെ ആവേശത്തിലാഴ്ത്തി അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാറിന്റെ പുതിയ ടീസര്‍; ചിത്രം മെയ് നാലിന്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോസ് ആഞ്ചലസ്: ആരാധകരെ അവേശ കൊടുമുടിയിലെത്തിച്ച് മാര്‍വല്‍ ചിത്രം അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാറിന്റെ പുതിയ ടീസര്‍ പുറത്ത് വിട്ടു. ചിത്രത്തിലെ പ്രധാന നായകകഥാപാത്രങ്ങളെ എല്ലാം ചേര്‍ത്ത് 30 സെക്കന്റ ദൈര്‍ഘ്യത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.

ലോകമെമ്പാടുമുള്ള മാര്‍വല്‍ ആരാധകര്‍ ചിത്രത്തിന്റെ റിലീസിനായി ആവേശപൂര്‍വ്വം കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ കഴിഞ്ഞ വര്‍ഷമായിരുന്നു പുറത്ത് വിട്ടത്. ട്രെയിലര്‍ കാണുന്നതിനായി യൂട്യൂബില്‍ ആരാധകര്‍ ഇടിച്ച് കയറിയതിനെ തുടര്‍ന്ന് സെര്‍വര്‍ ജാമായിരുന്നു.

മാര്‍വല്‍ കോമിക്ക് സീരിസിലെ പ്രധാന കഥാപാത്രങ്ങള്‍ എല്ലാം തന്നെ അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. റൂസോ ബ്രദര്‍സ് എന്ന് അറിയപ്പെടുന്ന ആന്തണി റൂസോയും, ജോ റൂസോയുമാണ് ചിത്രത്തിന്റെ സംവിധായകര്‍ . റോബേര്‍ട്ട് ഡൗണി ജൂനിയര്‍, ക്രിസ് ഹെംസ്വര്‍ത്ത്, ജോഷ് ബ്രോലിന്‍, സ്‌ക്യാര്‍ലെറ്റ് ജോഹാന്‍സണ്‍, ടോം ഹോളണ്ട് എന്നിവരോടൊപ്പം വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.

മെയ് നാലിനാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. റിലീസ് ചെയ്ത് മണിക്കുറുകള്‍ക്കുള്ളില്‍ 22 ലക്ഷം പേരാണ് ടീസര്‍ യൂട്യൂബ് വഴി കണ്ടത്.

Latest Stories

We use cookies to give you the best possible experience. Learn more