| Thursday, 12th November 2026, 9:12 am

തോറും ക്യാപ്റ്റനുമൊക്കെ പാടുപെടും... ഹള്‍ക്കിന് പിന്നാലെ മറ്റൊരു സ്‌ട്രോങ് കഥാപാത്രത്തെ സ്വന്തം ടീമിലാക്കി ഡോക്ടര്‍ ഡൂം

അമര്‍നാഥ് എം.

മാര്‍വല്‍ ആരാധകര്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ചിത്രമാണ് അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ. സിനിമാലോകത്തെ സകല റെക്കോഡും അടിച്ച് തൂഫാനാക്കുമെന്ന് ഉറപ്പുള്ള ചിത്രമാണ് ഡൂംസ്‌ഡേ. മള്‍ട്ടിവേഴ്‌സ് സാഗയുടെ അവസാനവും പുതിയ ഫെയ്‌സിന്റെ തുടക്കവും ഡൂംസ്‌ഡേയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അവഞ്ചേഴ്‌സ് ഇതുവരെ നേരിട്ടതില്‍ വെച്ച് ഏറ്റവും ശക്തനായ വില്ലനെയാണ് ഇത്തവണ നേരിടാനുള്ളത്. ആര്‍ക്കും തോല്പിക്കാനാകാത്ത ഡോക്ടര്‍ ഡൂമാണ് ഇത്തവണത്തെ വില്ലന്‍. അയണ്‍മാനായി വേഷമിട്ട് പ്രേക്ഷകരെ ത്രസിപ്പിച്ച റോബര്‍ട്ട് ഡൗണി ജൂനിയറാണ് ഡൂമായി വേഷമിടുന്നത്. പുറത്തുവന്ന അപ്‌ഡേറ്റുകളിലെല്ലാം ഡൂം എന്ന വില്ലന്‍ തന്നെയാണ് ഹൈലൈറ്റ്.

എല്ലാ ശക്തികളുമുണ്ടെങ്കിലും അവഞ്ചേഴ്‌സില്‍ നിന്ന് പലരെയും തന്റെയൊപ്പം ചേര്‍ക്കുക എന്നാണ് ഡൂമിന്റെ പ്ലാന്‍. എന്‍ഡ്‌ഗെയിം അണ്‍കോറില്‍ ഇതിനുള്ള സൂചന നല്‍കിയിട്ടുണ്ട്. ബ്രാന്‍ഡ് ന്യൂ ഡേയ്ക്ക് ശേഷം സ്‌പെഷ്യല്‍ ഒബ്‌സര്‍വേഷനിലേക്ക് മാറ്റിയ ഹള്‍ക്കിനെ ഡൂം കടത്തിക്കൊണ്ട് പോകുന്നതായിരുന്നു അണ്‍കോറിന്റെ മിഡ് ക്രെഡിറ്റ് സീന്‍.

ഇപ്പോഴിതാ ഹള്‍ക്കിന് പിന്നാലെ അടുത്തയാളെയും ഡൂം തന്റെ ടീമിലെടുത്തിരിക്കുകയാണ്. വാണ്ടയാണ് പുതിയ അംഗം. മാര്‍വലിന്റെ ഏറ്റവും പുതിയ സീരീസായ വിഷന്‍ ക്വസ്റ്റിന്റെ പോസ്റ്റ് ക്രെഡിറ്റ് സീനിലാണ് ഡൂമിന്റെ മാസ് എന്‍ട്രി. വിഷനെ രക്ഷിക്കാനായെത്തിയ വാണ്ട/ സ്‌കാര്‍ലറ്റ് വിച്ചിന്റെ പവറുകള്‍ ഡൂം സ്വന്തം ടീമിലേക്ക് എടുക്കുന്നിടത്താണ് സീരീസ് അവസാനിക്കുന്നത്.

ഡൂംസ്‌ഡേയിലേക്ക് എത്തുമ്പോള്‍ നായകന്മാരെക്കാള്‍ വില്ലന്മാരുടെ ടീമാണ് ഏറ്റവും ശക്തമായിരിക്കുന്നതെന്നാണ് ഫാന്‍ തിയറികള്‍. ‘Big Potato Stuff’ മാത്രം നോക്കുന്ന തണ്ടര്‍ബോള്‍ട്ട്‌സ്, എക്‌സ് മെന്‍, ഫന്റാസ്റ്റിക് ഫോര്‍, വക്കാന്‍ഡിയന്‍സ് എന്നിവര്‍ക്കെപ്പം ക്യാപ്റ്റനും തോറും ഒന്നിച്ച് നിന്നാല്‍ പോലും ഡൂമിനെ ഇല്ലാതാക്കാനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

മള്‍ട്ടിവേഴ്‌സ് ഇന്‍കര്‍ഷനുകള്‍ കാണിച്ചുകൊണ്ടാകും ഡൂംസ്‌ഡേ ആരംഭിക്കുക. ടോബി മഗ്വയര്‍ അവതരിപ്പിക്കുന്ന സ്‌പൈഡര്‍മാന്റെ യൂണിവേഴ്‌സ് ഇല്ലാതാകുന്നതാകും ഡൂംസ്‌ഡേയുടെ ഓപ്പണിങ്ങെന്നാണ് റൂമറുകള്‍. എന്‍ഡ് ഗെയിമിന് ശേഷം മാര്‍വല്‍ ഫാന്‍സിന് ലൈഫ്‌ടൈം എക്‌സ്പീരിയന്‍സ് സമ്മാനിക്കാന്‍ സാധ്യതയുള്ള ചിത്രം ഡിസംബര്‍ 18ന് തിയേറ്ററുകളിലെത്തും.

Content Highlight: Marvel’s new series Vision quest’s post credit scene increased hype for Doomsday

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more