ഒക്ടോബറില്‍ മാത്രം 4,229 യൂണിറ്റ് കാറുകളാണ് ബലേനോ വിറ്റഴിച്ചത്. ആ ഒരു തരംഗം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരു ദിവസം തന്നെ ആയിരത്തില്‍പ്പരം ഓര്‍ഡറുകളാണ് ലഭിക്കുന്നത്.
700 മുതല്‍ 800 വരെ ഓര്‍ഡറുകള്‍ ലഭിച്ചിടത്തുനിന്നാണ് ആയിരത്തിലേക്ക് എത്തിയതെന്നും കമ്പനി വ്യക്തമാക്കുന്നു. ബലേനോയുടെ നിര്‍മാണത്തിനായി 1060 കോടിയായിരുന്നു കമ്പനിയുടെ മുതല്‍മുടക്കെന്ന് മാരുതി സുസുക്കി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ആര്‍.എസ് കല്‍സി പറഞ്ഞു.
2016 ഓടെ യൂറോപ്, ജപ്പാന്‍, സൗത്ത് അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയും കമ്പനി ഉദ്ദേശിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
2 എഞ്ചിന്‍ ഓപ്ഷനുകളാണ് ബലേനോയില്‍ ഉള്ളത്. 1.2 ലിറ്റര്‍ വി.വി.ടി പെട്രോള്‍, 1.3 ലിറ്റര്‍ ഡി.ഡിഐ.എസ് ഡീസല്‍ എന്നിവയാണ്
4023 എം.എം നീളവും 1450 എം.എം ഉയരവും 1920 എം.എം വീതിയുമുണ്ട് ഹാച്ച്ബാക്ക് കാറിന്. എല്‍.ഇ.ഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍ തുടങ്ങിയവയാണ് എക്സ്റ്റീരിയര്‍ സവിശേഷതകള്‍.
ആപ്പിളിന്റെ കാര്‍ പ്ലേ ഇന്റര്‍ഫേസ്, ബ്ലൂടൂത്ത് കളക്ടിവിറ്റി, യു.എസ്.ബി, സ്റ്റിയറിങ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോള്‍സ്, നാവിഗേഷനും വോയ്‌സ് കമാന്‍ഡ് സംവിധാനവും, രണ്ട് എയര്‍ബാഗുകള്‍, എ.ബി.എസ്, ഇ.ബി.എസ് തുടങ്ങിയവയാണ് ഇന്റീരിയര്‍ പുതുമകള്‍.
ഹാച്ച് ബാക്ക് മോഡലായ ബലെനോ ഹ്യൂണ്ടായി ഐ20, ഹോണ്ട ജാസ്,വോക്‌സ്വാഗന്‍ പോളൊ, നിസാന്‍ മൈക്ര എന്നീ മോഡലുകളോടാണ് മത്സരിക്കുന്നത്.
സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയാണ് ബലേനോയുടെ വില്‍പ്പന. മുമ്പ് സെഡാന്‍ മോഡലായി പുറത്തിറങ്ങിയിരുന്ന ബലേനോയുടെ വില്‍പ്പനയും നിര്‍മാണവും കമ്പനി അവസാനിപ്പിച്ചിരുന്നു. ഇതിന് ശേഷം വന്‍മാറ്റങ്ങളോടെയാണ് പുത്തന്‍ ബലേനോ എത്തിയിരിക്കുന്നത്.
അടിസ്ഥാന വേരിയന്റായ സിഗ്മ (പെട്രോള്‍) യ്ക്ക് 4.99 ലക്ഷം രൂപയാണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. ഡീസല്‍ വേരിയന്റുകളുടെ വില 6.16 ലക്ഷം മുതല്‍ 8.11 ലക്ഷം വരെയാണ് ഏകദേശവില.