| Friday, 7th June 2013, 10:23 am

സ്‌റ്റോക്ക് കുറയ്ക്കാനായി മാരുതി ഫാക്ടറികള്‍ ഇന്ന് അടച്ചിടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മുംബൈ: ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് സ്‌റ്റോക്ക് കുറയ്ക്കാനായി ഫാക്ടറികള്‍ ഇന്ന് അടച്ചിടും.

മനേസറിലെയും ഗുര്‍ഗാവിലെയും ഫാക്ടറികളാണ് ഇന്ന് അടച്ചിടുന്നത്. ഉല്‍പാദനം കുറച്ച് സ്‌റ്റോക്ക് നിയന്ത്രിക്കാനാണിതെന്നു കമ്പനി അറിയിച്ചു. []

12 വര്‍ഷത്തിനിടെ രാജ്യത്തെ കാര്‍വിപണി നേരിടുന്ന മാന്ദ്യം മൂലമാണ് ഉല്‍പാദനം കുറയ്ക്കാന്‍ കമ്പനി നിര്‍ബന്ധിതമായത്. മേയില്‍ കമ്പനിയുടെ കാര്‍ വില്‍പന കഴിഞ്ഞ വര്‍ഷം മേയിലേക്കാള്‍ 13% താഴ്ന്നിരുന്നു.

ജപ്പാനിലെ സുസുകി മോട്ടോര്‍ കോര്‍പറേഷന്‍ നിയന്ത്രിക്കുന്ന കമ്പനി, പ്രതിദിനം 5000 കാറുകളാണ് നിര്‍മിക്കുന്നത്. നാളെ ഷെഡ്യൂള്‍ ചെയ്ത അവധിയുണ്ട്.

ഇതിനു പുറമെ അറ്റകുറ്റ പണികള്‍ക്കായി 17 മുതല്‍ 22 വരെയും പ്ലാന്റുകളില്‍ ഉല്‍പാദനം മുടങ്ങും.

Latest Stories

We use cookies to give you the best possible experience. Learn more