| Tuesday, 4th November 2014, 4:32 pm

മാരുതി സുസുക്കിയുടെ ആള്‍ട്ടോ കെ 10 പുറത്തിറങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ആള്‍ട്ടോ കെ 10 പുറത്തിറങ്ങി. 3.82 ലക്ഷമാണ് ഈ പുതിയ കാറിന്റെ വില. ചുരുങ്ങിയ ആഴ്ച്ചകള്‍ക്കുള്ളില്‍ ഇറങ്ങുന്ന മൂന്നാമത്തെ മാരുതി സുസുക്കി കാര്‍ ആണ് ഇത്.

പുതിയ രൂപത്തിലും അത്യാധുനികമായ  പുതിയ സൗകര്യങ്ങളോടെയാണ് ആള്‍ട്ടോ കെ 10 പുറത്തിറങ്ങുന്നത്. ആള്‍ട്ടോയുടെ മുന്‍ മോഡലുകളേക്കാള്‍ ഇന്ധനക്ഷമത പുതിയ മോഡലിനുണ്ടെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.

പുതിയതായി രൂപകല്‍പ്പന ചെയ്ത ഡുവല്‍ ടോണ്‍ ഡാഷ് ബോര്‍ഡും അഞ്ച് സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്‌സും ഇതിനുണ്ട്. ലിറ്ററിന് 24.07 കിലോമീറ്ററോളം കിട്ടുന്ന പെട്രോള്‍ എഞ്ചിനും 32.26 വരെ കിട്ടുന്ന സി.എന്‍.ജി എഞ്ചിനും ഈ പുതിയ മോഡലിനുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more