| Sunday, 17th December 2017, 12:12 pm

ഇന്ത്യക്കാര്‍ക്ക് പ്രിയം മാരുതി കാറുകളോടു തന്നെ;രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകള്‍ എന്ന ബഹുമതി വീണ്ടും സ്വന്തമാക്കി മാരുതി സുസുക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 10 കാറുകളില്‍ ആദ്യ ഏഴു സ്ഥാനങ്ങളും സ്വന്തമാക്കി തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ് മാരുതി സുസുക്കി. മൂന്നു സ്ഥാനങ്ങള്‍ നേടിയ ഹ്യുണ്ടായി മോഡലുകളാണ് 2017 നവംബറിലെ കണക്കുകള്‍ അനുസരിച്ച് വിപണയിലെ രണ്ടാമന്‍.

ഇന്ത്യന്‍ ഉപഭോക്താവിന്റെ വരുമാന പരിമിതിക്കുള്ളില്‍ തങ്ങളുടെ വിലകള്‍ എപ്പോഴും പരിപാലിക്കുന്നതില്‍ മാരുതി സുസുക്കി ശ്രദ്ധ വെക്കാറുണ്ട്. കൈയിലൊതുങ്ങുന്ന വിലയ്ക്കു പുറമേ, ഗുണമേന്മയും സമാനതകളില്ലാത്ത ഇന്ധനക്ഷമതയുമാണ് മാരുതി കാറുകളെ ജനപ്രിയമാക്കുന്ന മറ്റു ഘടകങ്ങള്‍. പ്രത്യേകിച്ച് ഇന്ധനക്ഷമത നല്‍കുന്ന എഞ്ചിനുകളാണ് അവരുടെ എല്ലാ കാറുകളിലും ഉള്ളത്.

മാരുതി സുസുക്കിയുടെ ചെറുകാര്‍ ആള്‍ട്ടോയാണ് നവംബറിലെ വില്‍പ്പനയില്‍ ഒന്നാംസ്ഥാനത്ത്. 2016 നവംബറിനെ അപേക്ഷിച്ച് 3.6 ശതമാനം വളര്‍ച്ചയുണ്ട് അള്‍ട്ടോക്ക്. 24166 യൂണിറ്റായിരുന്നു നവംബറിലെ വില്‍പ്പന. മാരുതിയുടെ കോംപാക്ട് സെഡാനായ ഡിസയറാണ് രണ്ടാം സ്ഥാനത്ത്. 22492 യൂണിറ്റാണ് വില്‍പ്പന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30.6 ശതമാനം വളര്‍ച്ച

മാരുതിയുടെ തന്നെ പ്രീമിയം ഹാച്ച്ബാക്കായ ബലേനൊയാണ് മൂന്നാം സ്ഥാനത്ത്. 17169 യൂണിറ്റാണ് ബലേനോ നവംബറില്‍ വിറ്റു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 60.2 ശതമാനമാണ് വില്‍പ്പന വര്‍ദ്ധിച്ചത്. കോംപാക്റ്റ് എസ്.യു.വി വിറ്റാര ബ്രെസയുടെ 14458 യൂണിറ്റുകള്‍ വിറ്റു. 14038 യൂണിറ്റ് വിറ്റ് വാഗണ്‍ ആര്‍ അഞ്ചാമതെത്തി. ഹാച്ച്ബാക്കായ സ്വിഫ്റ്റ് 13337 യൂണിറ്റുകളുമായി ആറാം സ്ഥാനത്തുണ്ട്.

കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ ചെറുഹാച്ച് ഐ10 ഗ്രാന്റാണ് ഏഴാം സ്ഥാനത്ത്. 13249 യൂണിറ്റാണ് ഗ്രാന്റിന്റെ വില്‍പ്പന. ഹ്യുണ്ടായിയുടെ എലീറ്റ് ഐ 20 നവംബറിലെ വില്‍പ്പനയില്‍ എട്ടാമതെത്തി. 10236 “എലീറ്റ് ഐ 20” ആണു കമ്ബനി കഴിഞ്ഞ മാസം വിറ്റത്.

ഹ്യുണ്ടായിയുടെ ചെറു എസ്.യു. വി ക്രെറ്റയാണ് ഒമ്പതാമത്. 8528 യൂണിറ്റുകളാണ് വിറ്റുപോയത്. മാരുതി സുസുക്കിയുടെ ചെറു ഹാച്ച് ബാക്ക് സെലേറിയോയാണ് പത്താം സ്ഥാനത്ത്. 8437 യൂണിറ്റ് സെലേറിയോ ആണ് വിറ്റഴിഞ്ഞത്.

Latest Stories

We use cookies to give you the best possible experience. Learn more