| Thursday, 22nd January 2026, 2:14 pm

ബി.ബി.എല്ലില്‍ നിന്ന്‌ പുറത്താക്കും മുന്നേ പിന്‍മാറി; ബാബറിനെ വിമര്‍ശിച്ച് മാര്‍ക്ക് വോ

ശ്രീരാഗ് പാറക്കല്‍

ബിഗ് ബാഷ് ലീഗില്‍ മോശം പ്രകടനം നടത്തുന്ന പാകിസ്ഥാന്‍ താരം ബാബര്‍ അസമിനെ സിഡ്‌നി സിക്‌സേഴ്‌സില്‍ നിന്ന് പുറത്താക്കണമെന്ന് മുന്‍ ഓസട്രേലിയന്‍ താരം മാര്‍ക്ക് വോ. സിഡ്‌നിക്ക് സ്റ്റീവ് സ്മിത്തിനെ വളരെയധികം ആശ്രയിക്കേണ്ടി വരുന്നെന്നും ടീമില്‍ ഒരു അഴിച്ചുപണി വേണമെന്നും വോ പറഞ്ഞു. ഫോക്‌സ് സ്‌പോര്‍ഡ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അവര്‍ക്ക് സ്റ്റീവ് സ്മിത്തിനെ വളരെയധികം ആശ്രയിക്കേണ്ടി വരുന്നു. അവരുടെ ബാറ്റിങ് നിരയില്‍ അല്‍പ്പം ഒരുഴിച്ചുപണി ആവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇപ്പോള്‍, നല്ല ഫോമിലുള്ള അധികം കളിക്കാരില്ല, അതിനാല്‍ ഡാനിയേല്‍ ഹ്യൂസിനെയോ ജോര്‍ദാന്‍ സില്‍ക്കിനെയോ കൊണ്ടുവരുന്നതിനെക്കുറിച്ച് ഞാന്‍ ആലോചിക്കുന്നു. മാത്രമല്ല ബാബര്‍ അസമിനെ പുറത്താക്കാന്‍ ആഗ്രഹിക്കുന്നെന്നും ഓപ്പണിങ് പൊസിഷനില്‍ മികച്ച പ്രകടനം നടത്താന്‍ ബാബറിന് സാധിച്ചിട്ടില്ലെന്നും വോ പറഞ്ഞു.

ബാബര്‍ അസം

നിര്‍ഭാഗ്യവശാല്‍, ഞാന്‍ ബാബര്‍ അസമിനെ പുറത്താക്കാനാണ് ആഗ്രഹിക്കുന്നത്. അദ്ദേഹം ലോകോത്തര നിലവാരമുള്ള ആളാണെന്ന് എനിക്കറിയാം, പക്ഷേ അദ്ദേഹം ഒന്നാം സ്ഥാനത്ത് വേണ്ടത്ര സ്ഥിരത പുലര്‍ത്തിയിട്ടില്ല. ഈ ടൂര്‍ണമെന്റ് ജയിക്കാന്‍ നിങ്ങള്‍ ലക്ഷ്യമിടുന്നപ്പോള്‍, നിങ്ങളുടെ ഓപ്പണര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കേണ്ടത് അത്യാവശ്യമാണ്, എന്നാല്‍ ഇതുവരെ അദ്ദേഹം വേണ്ടത്ര പ്രകടനം കാഴ്ചവെച്ചിട്ടില്ല,’ ഫോക്‌സ് സ്‌പോര്‍ഡ്‌സില്‍ വോ പറഞ്ഞു.

നിലവില്‍ ടൂര്‍ണമെന്റിലെ 11 ഇന്നിങ്‌സില്‍ നിന്ന് ഓപ്പണിങ്ങില്‍ ഇറങ്ങിയ ബാബര്‍ വെറും 202 റണ്‍സാണ് നേടിയത്. രണ്ട് അര്‍ധ സെഞ്ച്വറികള്‍ മാത്രമായിരുന്നു താരത്തിന്റെ പക്കലുണ്ടായിരുന്നത്. ജുനുവരി 20ന് നടന്ന നിര്‍ണായക മത്സരത്തില്‍ പെര്‍ത് സ്‌കോര്‍ഷേസിനെകിരെ പൂജ്യം റണ്‍സാണ് താരം നേടി.്‌യ

അതേസമയം ബി.ബി.എല്ലിന്റെ പ്ലേ ഓഫില്‍ ഹൊബാര്‍ട്ട് ഹ്യൂറിക്കന്‍സിനെതിരായ മത്സരത്തില്‍ ബാബര്‍ അസം ഉണ്ടാകില്ലെന്ന് സ്ഥിരീകരിച്ചു. ദേശീയ ഡ്യൂട്ടിക്ക് പോകുന്നതിനാല്‍ തനിക്ക് സിഡ്‌നി സിക്‌സേഴ്‌സ് വിടേണ്ടി വരുമെന്നാണ് ബാബര്‍ പറഞ്ഞത്.

‘എന്റെ സമയം ഞാന്‍ വളരെ ആസ്വദിച്ചു. നിര്‍ഭാഗ്യവശാല്‍, ദേശീയ ഡ്യൂട്ടിയിലേക്ക് പോകാന്‍ എനിക്ക് ഇപ്പോള്‍ ടീം വിടേണ്ടി വരും. എനിക്ക് വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഒരുപാട് കാര്യങ്ങളുണ്ട്,’ ബാബര്‍ പറഞ്ഞു.ബി.ബി.എല്‍ കിരീടപോരാട്ടമുറപ്പിക്കാന്‍ സിഡ്‌നി സിക്‌സേഴ്‌സിന് ഈ മത്സരം ഏറെ നിര്‍ണായകമാണ്.

Content Highlight: Mark Waugh Talking About Babar Azam Bad Performance In BBL

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more