| Saturday, 14th December 2019, 12:23 pm

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അടിമുടി മാറുന്നു; പരിശീലിപ്പിക്കാനും ബാറ്റിങ് പഠിപ്പിക്കാനും ഇനി ഇതിഹാസങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനെ അടിമുടി മാറ്റിമറിക്കാന്‍ ഇതിഹാസ താരങ്ങള്‍ എത്തുന്നു. മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാര്‍ക്ക് ബൗച്ചര്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്കും ലോകത്തെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിരുന്ന ജാക്ക് കാലിസ് ബാറ്റിങ് കോച്ചും ആകുമെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ താത്കാലിക ഡയറക്ടര്‍ ഗ്രേം സ്മിത്ത് ഇന്ന് ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തും.

ഈ വര്‍ഷം നടന്ന ഏകദിന ലോകകപ്പിലെ തിരിച്ചടിക്കു പിന്നാലെ തുടര്‍ച്ചയായി അഞ്ച് ടെസ്റ്റുകളില്‍ ദക്ഷിണാഫ്രിക്ക പരാജയം രുചിച്ചു നില്‍ക്കവെയാണ് ബൗച്ചര്‍ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ പോകുന്നത്. ബൗച്ചറെ പരിശീലകനാക്കണമെന്ന് ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റര്‍ കെവിന്‍ പീറ്റേഴ്‌സണ്‍ അടക്കമുള്ളവര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

147 ടെസ്റ്റിലും 295 ഏകദിനങ്ങളിലും 25 ട്വന്റി20-കളിലും ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പറായിരുന്ന ബൗച്ചര്‍ നിലവില്‍ ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര ടീമായ ടൈറ്റന്‍സിന്റെ പരിശീലകനാണ്. മൂന്നുവര്‍ഷമായി അദ്ദേഹം ഈ സ്ഥാനത്താണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ടെസ്റ്റില്‍ 5515 റണ്‍സും ഏകദിനത്തില്‍ 4686 റണ്‍സും ട്വന്റി20-യില്‍ 268 റണ്‍സുമാണ് ബൗച്ചര്‍ നേടിയിട്ടുള്ളത്. 998 പേരെ പുറത്താക്കിയ ചരിത്രവും ബൗച്ചറിന്റെ വിക്കറ്റ് കീപ്പിങ്ങിനുണ്ട്.

കാലിസാകട്ടെ, ടെസ്റ്റില്‍ 13,289 റണ്‍സും 292 വിക്കറ്റും ഏകദിനത്തില്‍ 11,579 റണ്‍സും 273 വിക്കറ്റും നേടിയിട്ടുണ്ട്.

അതേസമയം ടീമിന്റെ നിലവിലെ ഡയറക്ടര്‍ എനോക് എന്‍കെ ബൗച്ചറിനൊപ്പം അതേ സ്ഥാനത്തു തുടരാനാണ് സാധ്യതയെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് സ്‌പോര്‍ട്‌സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗ്രേം സ്മിത്ത് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്ത് രണ്ടു ദിവസത്തിനുള്ളിലാണ് ബൗച്ചറിന്റെ പദവിയേറ്റെടുക്കലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. സ്മിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ബൗച്ചറും കാലിസും ഏറെനാള്‍ കളിച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മാത്രമല്ല, മുന്‍ താരങ്ങളായ ആഷ്‌വെല്‍ പ്രിന്‍സ്, ഫാഫ് ഡുപ്ലെസിസ് എന്നിവരെ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്നാണു സൂചനകളെന്ന് ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

Latest Stories

We use cookies to give you the best possible experience. Learn more