| Saturday, 5th September 2026, 1:35 pm

ലോകത്തിലെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം: മരിയോ ഗോട്സെ

സുദേവ് എ

ഫുട്ബോളിൽ രണ്ട് പതിറ്റാണ്ടുകളായി ആധിപത്യം പുലർത്തുന്ന ഇതിഹാസ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും. ഇരുതാരങ്ങളിൽ ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചർച്ചകളും എപ്പോഴും സജീവമായി നിലനിൽക്കുന്ന ഒന്നാണ്. മെസി-ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോട്ട് ഡിബേറ്റിൽ തന്റെ ഇഷ്ട താരത്തെക്കുറിച്ച് പലർക്കും പല അഭിപ്രായങ്ങളാണുള്ളത്.

ഗോട്ട് ടിബറ്റിൽ 2014ലെ ജർമനിയുടെ ലോകകപ്പ് ഹീറോ മരിയോ ഗോട്സെയും തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരുന്നു. റൊണാൾഡോയെ മറികടന്നുകൊണ്ട് മെസിയെയായിരുന്നു ഗോട്സെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുത്തത്. ട്രാൻസ്ഫർമാർക്കിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗോട്സെ മെസിയെക്കുറിച്ച് സംസാരിച്ചിരുന്നത്.

‘മെസി ലോകത്തിലെ ഏറ്റവും മികച്ച താരമാണ്, അദ്ദേഹം എം.എൽ.എസിൽ ഇന്റർ മയമിക്ക് വേണ്ടി മികച്ച പ്രകടമാണ് നടത്തുന്നത്. ഇന്റർ മയാമിയിലേക്ക് അദ്ദേഹം പോയത് ഒരു നല്ല നീക്കമായിരുന്നുവെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തോടൊപ്പം കളിക്കാൻ പോവുന്ന എല്ലാ താരങ്ങൾക്കും ഇത് വലിയൊരു വിജയ സാഹചര്യമാണെന്ന് ഞാൻ കരുതുന്നത്,’ ഗോട്‌സെ പറഞ്ഞു.

മെസി ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 2028 കോപ്പ അമേരിക്കയിൽ അർജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു ഇതിഹാസത്തിന്റെ പടിയിറക്കം. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ കുറിപ്പ് പങ്കുവെച്ചാണ് മെസി വിരമിക്കൽ പ്രഖ്യാപിച്ചത്.

അർജന്റീനക്കായി ഐതിഹാസിക സംഭാവനകൾ നൽകിയാണ് മെസി കളം വിട്ടത്. അർജന്റീനയ്ക്കായി 207 മത്സരങ്ങളിൽ നിന്നും 125 ഗോളുകളാണ് മെസി അടിച്ചുകൂട്ടിയത്. ലോകകപ്പിൽ തുടർച്ചയായി അർജന്റീനയെ ഫൈനലിൽ എത്തിക്കാൻ മെസിക്ക് സാധിച്ചിരുന്നു.

ഇന്റർനാഷണൽ ഫുട്‌ബോളിൽ നിന്നും പടിയിറങ്ങിയെങ്കിലും താരം ക്ലബ്ബ് ഫുട്‌ബോളിൽ തുടരും. നിലവിൽ ഇന്റർ മയാമിക്ക് വേണ്ടി മിന്നും ഫോമിലാണ് മെസി കളിച്ചുകൊണ്ടിരിക്കുന്നത്.

Content Highlight: Mario Gotze talks about Lionel Messi

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more