| Thursday, 26th May 2016, 9:07 pm

വിലക്ക് നിലനില്‍ക്കെ ഷറപോവയെ ഒളിംപിക്‌സ് ടീമില്‍ ഉള്‍പ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ:  റിയോ ഒളംപ്ക്‌സിനായുള്ള റഷ്യന്‍ ടീമില്‍ മരിയ ഷറപോവയെയും ഉള്‍പ്പെടുത്തി. ഉത്തേജക മരുന്ന് വിവാദത്തില്‍ വിലക്ക് നേരിടുന്നതിനിടെയാണ്  ടീമില്‍ ഷറപോവയെ റഷ്യന്‍ ടെന്നീസ് ഫെഡറേഷന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഷറപോവ ടീമിലുണ്ടെന്നും ജൂണ്‍ ആറിനകം ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും റഷ്യന്‍ ടെന്നീസ് ഫെഡറേഷന്‍ അറിയിച്ചു. എന്നാല്‍ ടീമില്‍ സ്ഥാനം കിട്ടിയെങ്കില്‍ ഷറപോവയക്ക് കളിക്കാനാകുമോയെന്ന കാര്യം വ്യക്തമല്ല.

29കാരിയായ ഷറപോവ ഇക്കഴിഞ്ഞ ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപണിനിടെ നടന്ന ഉത്തേജക പരിശോധനയിലാണ് പരാജയപ്പെട്ടിരുന്നത്. നിരോധിത മരുന്നായ മെല്‍ഡോണിയം ഷറപോവ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. മെല്‍ഡോണിയം ഈ വര്‍ഷം ജനുവരി മുതലാണ് നിരോധിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യം തനിക്കറിയില്ലെന്നായിരുന്നു ഷറപോവയുടെ വിശദീകരണം.

വിലക്കിനെ തുടര്‍ന്ന് നൈക്ക്, പോര്‍ഷെ തുടങ്ങിയ കമ്പനികള്‍ ഷറപോവയുമായുള്ള പരസ്യക്കരാര്‍ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. അഞ്ചു ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയിട്ടുള്ള താരമാണ് ഷറപോവ.

Latest Stories

We use cookies to give you the best possible experience. Learn more