| Sunday, 29th November 2026, 8:25 am

ക്യാപ്പിറ്റല്‍സില്‍ ആറാടിയവന് ചരിത്ര നേട്ടം; ടി-20യില്‍ സ്‌റ്റോയിനിസിന്റെ പടയോട്ടം

ശ്രീരാഗ് പാറക്കല്‍

ഇന്റര്‍നാഷണല്‍ ലീഗ് ടി-20യില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കി ഓസീസ് ബാറ്റര്‍ മാര്‍ക്കസ് സ്‌റ്റോയിനിസ്. ഗള്‍ഫ് ജയന്റ്‌സിനെതിരായ മത്സരത്തില്‍ ദുബായ് ക്യാപ്പിറ്റല്‍സിന് വേണ്ടി 27 പന്തില്‍ 47 റണ്‍സ് നേടിയതോടെ ടി-20 ക്രിക്കറ്റില്‍ 8000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് സ്റ്റോയിനിസിന് സാധിച്ചത്.

ടി-20 ഫോര്‍മാറ്റില്‍ 397 മത്സരത്തിലെ 353 ഇന്നിങ്‌സില്‍ നിന്ന് 8009 റണ്‍സാണ് സ്‌റ്റോയിനിസിന്റെ അക്കൗണ്ടിലുള്ളത്. ഫോര്‍മാറ്റില്‍ രണ്ട് സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറിയുമാണ് താരം സ്വന്തമാക്കിയത്.

ഓസ്ട്രേലിയ, ദല്‍ഹി ക്യാപിറ്റല്‍സ്, ദുബായ് ക്യാപിറ്റല്‍സ്, ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്സ്, കെന്റ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, മെല്‍ബണ്‍ സ്റ്റാര്‍സ്, പെര്‍ത്ത് സ്‌കോര്‍ച്ചേഴ്സ്, പഞ്ചാബ് കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, സിയാറ്റില്‍ ഓര്‍ക്കാസ്, സതേണ്‍ ബ്രേവ്, ടെക്‌സസ് സൂപ്പര്‍ കിങ്സ്, ട്രെന്റ് റോക്കറ്റ്സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് താരം ടി-20യില്‍ കളത്തിലിറങ്ങിയത്.

അതേസമയം മത്സരത്തില്‍ ആറ് വിക്കറ്റിന് ദുബായ് ക്യാപ്പിറ്റല്‍സ് വിജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗള്‍ഫ് ജയന്റ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 18.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടിയാണ് ക്യാപ്പിറ്റല്‍സ് വിജയം സ്വന്തമാക്കിയത്.

ക്യാപ്പിറ്റല്‍സിന് വേണ്ടി 38 പന്തില്‍ 51 റണ്‍സ് നേടിയ ഡു പ്ലെസിയാണ് ടോപ് സ്‌കോറര്‍. ഗള്‍ഫിനായി ഇംപാക്ട് പ്ലെയര്‍ റഹ്‌മാനുള്ള ഗുര്‍ബാസ് 49 പന്തില്‍ നിന്ന് 63 റണ്‍സ് നേടി മികവ് പുലര്‍ത്തി. ക്യാപ്റ്റന്‍ ഹെന്റിക് ക്ലാസന്‍ 44 റണ്‍സും ഡേവിഡ് മില്ലര്‍ 42* റണ്‍സും നേടി.

Content Highlight: Marcus Stoinis Complete 8000 T-20 Runs
ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more