കൊച്ചി: അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വിഷയത്തില്‍ പരസ്യ പ്രതികരണവുമായി കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. തന്നെ സംബന്ധിച്ചുള്ള എല്ലാ കുറവുകളും ഉടന്‍ തന്നെ പരിഹരിക്കപ്പെടുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ക്രൈസ്തവര്‍ക്കിടയില്‍ ഒരു ഭിന്നതയ്ക്കും സ്ഥാനമില്ലെന്നും വിഷയത്തില്‍ ഇതുവരെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നുവെന്നുമാണ് ആലഞ്ചേരി അറിയിച്ചത്.
ഭൂമി ഇടപാട് സംബന്ധിച്ച എല്ലാ പ്രശ്‌നങ്ങളും ഉടന്‍ പരിഹരിക്കുമെന്നും കര്‍ദ്ദിനാള്‍ മാധ്യമങ്ങളെ അറിയിച്ചു. ഭൂമി ഇടപാട് സംബന്ധിച്ച വിഷയത്തില്‍ കര്‍ദ്ദിനാള്‍ നടത്തിയ ആദ്യ പ്രതികരണമാണിത്.
അതേസമയം സഭക്കുള്ളില്‍ നിന്നുതന്നെ കര്‍ദ്ദിനാളിനെതിരെ നിരവധി പ്രതിഷേധങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
വിഷയത്തിനെതിരെ പള്ളികളില്‍ ലഘുലേഖ വിതരണം ചെയ്തിരുന്നു. വൈദികരും വിശ്വാസികളും അടങ്ങിയ പുതിയ സംഘടനയാണ് ലഘുലേഖ വിതരണം ചെയ്തത്.
കര്‍ദ്ദിനാളും മറ്റ് രണ്ട് വൈദികന്‍മാരും ചേര്‍ന്ന് നടത്തിയ രഹസ്യ ഇടപാടാണ് ഭൂമി കച്ചവടമെന്നും മാര്‍ വര്‍ക്കി വിഷയത്തില്‍ മെഡിക്കല്‍ കോളേജ് വേണ്ടെന്ന നേരത്തേ തീരുമാനമെടുത്തിരുന്നതാണെന്നും പള്ളികളില്‍ വിതരണം ചെയ്ത ലഘുലേഖകളില്‍ പറഞ്ഞിരുന്നു. അത്
കണക്കിലെടുക്കാതെയാണ് കര്‍ദ്ദിനാളും വൈദികരും മുന്നോട്ട് പോയതെന്ന് ലഘുലേഖ ചൂണ്ടിക്കാട്ടി.
അതിരൂപതാ മൂവ്മെന്റ് ട്രാന്‍സ്പാരന്‍സി സംഘടനയാണ് കര്‍ദ്ദിനാളിനെതിരെ ലഘുലേഖ പുറത്തിറക്കാന്‍ മുന്‍കൈയ്യെടുത്തിരുന്നത്.